കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് കനത്ത തിരിച്ചടി നൽകാൻ പ്രതിരോധമന്ത്രി: ഉന്നതതല യോഗത്തിൽ പാകിസ്താനെതിരെ പടയൊരുക്കം!!

Google Oneindia Malayalam News

ശ്രീനഗർ: പാകിസ്താന് കനത്ത തിരിച്ചടി നല്‍കാൻ ഒരുങ്ങിയിരിക്കാൻ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അതിർത്തി കടന്ന് പാകിസ്താൻ കാണിക്കുന്ന സാഹസങ്ങൾക്ക് കനത്ത തിരിച്ചടി നൽകാനാണ് സൈന്യത്തിന് മന്ത്രിയുടെ നിർദേശം. നിയന്ത്രണ രേഖ കടന്നെത്തിയ പാക് ബാറ്റ് സേന ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.

കശ്മീരിലെ സുരക്ഷാ സാഹചര്യം പരിശോധിക്കുന്നതിനും ഉന്നത തല യോഗത്തിൽ പങ്കെടുക്കുന്നതിനുമായി കശ്മീരിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പ്രതികൂല സാഹചര്യങ്ങളെ വിദഗ്ദമായി കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ട അരുൺ ജെയ്റ്റ്ലി ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു.

 ഉന്നത സൈനിക ഉദ്യോഗസ്ഥർ

ഉന്നത സൈനിക ഉദ്യോഗസ്ഥർ

പുതിയതായി നിയമിക്കപ്പെട്ട പ്രതിരോധ സെക്രട്ടറി അമിത് മിത്ര, സൈനിക തലവൻ ജനറൽ ബിപിൻ റാവത്ത് എന്നിവരും ജെയ്റ്റ്ലി പങ്കെടുത്ത ഉന്നതതല യോഗത്തിൽ സന്നിഹിതരായിരുന്നു. കശ്മീരില്‍ ഭീകരാക്രണങ്ങള്‍ വർധിച്ചുവരുന്നതും, നിയന്ത്രണ രേഖയിലുള്ള പാക് വെടിനിർത്തൽ കരാർ ലംഘനകളും, സൈന്യത്തിനെതിരെയുള്ള കല്ലേറുൾപ്പെട്ട സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം വിളിച്ചത്. പ്രതിരോധമന്ത്രിയുടെ അധിക ചുമതല ഏറ്റെടുത്ത ശേഷം ജെയ്റ്റ്ലി നടത്തുന്ന ആദ്യത്തെ കശ്മീര്‍ സന്ദർശനമാണിത്.

 ജിഎസ്ടി കൗൺസിൽ യോഗത്തിന് മുന്നോടി

ജിഎസ്ടി കൗൺസിൽ യോഗത്തിന് മുന്നോടി

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് മന്ത്രി കശ്മീരിലെത്തിയത്. മെയ് 18, 19 തിയ്യതികളിലാണ് ശ്രീനഗറിൽ അരുൺ ജെയ്റ്റ്ലി പങ്കെടുക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നത്. കശ്മീർ താഴ് വരയിൽ സുരക്ഷാ സേനയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിലും ശ്രീനഗറിൽ നടന്ന ഉന്നതതല യോഗം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഉന്നത സൈനിക ഉദ്യോഗസ്ഥർ

ഉന്നത സൈനിക ഉദ്യോഗസ്ഥർ

പുതിയതായി നിയമിക്കപ്പെട്ട പ്രതിരോധ സെക്രട്ടറി അമിത് മിത്ര, സൈനിക തലവൻ ജനറൽ ബിപിൻ റാവത്ത് എന്നിവരും ജെയ്റ്റ്ലി പങ്കെടുത്ത ഉന്നതതല യോഗത്തിൽ സന്നിഹിതരായിരുന്നു. കശ്മീരില്‍ ഭീകരാക്രണങ്ങള്‍ വർധിച്ചുവരുന്നതും, നിയന്ത്രണ രേഖയിലുള്ള പാക് വെടിനിർത്തൽ കരാർ ലംഘനകളും, സൈന്യത്തിനെതിരെയുള്ള കല്ലേറുൾപ്പെട്ട സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം വിളിച്ചത്. പ്രതിരോധമന്ത്രിയുടെ അധിക ചുമതല ഏറ്റെടുത്ത ശേഷം ജെയ്റ്റ്ലി നടത്തുന്ന ആദ്യത്തെ കശ്മീര്‍ സന്ദർശനമാണിത്.

കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ

കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യന്‍ സൈനികരെ പാക് ബാ‍റ്റ് സേന തലറുത്ത് മൃതദേഹം വികൃതമാക്കിയതിനെ തുടർന്ന് സൈനികത്തലവൻ ജനറൽ ബിപിൻ റാവത്ത്, പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർ ജമ്മു കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കശ്മീരിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഇത്തരത്തില്‍ സൈന്യം ഷോപ്പിയാൻ മേഖലയിൽ ഗ്രാമീണരെ മാറ്റി നിർത്തി തിരച്ചിൽ നടത്തിയത്. പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ജെയ്റ്റ്ലി നടത്തുന്ന ആദ്യത്തെ സന്ദർശനമായിരുന്നു ഇത്.

സമാധാനം പുലരണം

സമാധാനം പുലരണം

മജമ്മുകശ്മീർ താഴ്വരയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിക്കാന്‍ അരുൺ ജെയ്റ്റ്ലി സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈനികരുടെ മൃതദേഹം വികൃതമാക്കിയ നടപടിയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 പാക് വെടിനിർത്തല്‍ കരാര്‍ ലംഘനം

പാക് വെടിനിർത്തല്‍ കരാര്‍ ലംഘനം

പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ മോർട്ടാർ ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണം വർധിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ കശ്മീരിലെ ബാലെക്കോട്ടെയിൽ കരാര്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ ഫോർവേഡ് പോസറ്റുകൾ ആക്രമിച്ചിരുന്നു. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

ഒടുങ്ങുന്നില്ല സംഘർഷം

ഒടുങ്ങുന്നില്ല സംഘർഷം

ജമ്മു കശ്മീരിൽ യുവാക്കൾ സൈന്യത്തിനെതിരെ ആയുധമെടുക്കുന്നതും കല്ലെറിയുന്നതും പതിവായതിന് പിന്നാലെ കോളേജിലെ സുരക്ഷാ സൈന്യത്തിന്‍റെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ കൂടി തെരുവിലിറങ്ങിയത് വെല്ലുവിളിയുയർത്തിയിരുന്നു. പെണ്‍കുട്ടികള്‍ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് കല്ലുകളുമായി സൈന്യത്തെ നേരിട്ടത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള ഭീകരരുടെ സാന്നിധ്യത്തിന് പിന്നാലെയാണ് ഇത്തരം വെല്ലുവിളികൾ സൈന്യത്തിനുള്ളത്.

സ്കൂളുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു

സ്കൂളുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് പ്രകോപനം ശക്തമായതോടെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പ്രവർത്തിച്ചിരുന്ന 50ലധികം സ്കൂളുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുന്നു. ആക്രമണമുണ്ടായ ഡൂങ്കി, മഞ്ചെക്കോട്ടെ എന്നിവിടങ്ങളിലെ 36 സ്കുളുകൾ

English summary
Defence Minister Arun Jaitley today asked the Army to remain prepared to give a befitting reply to any misadventure from across the border, days after two security personnel were beheaded by the Pakistani Army after crossing the Line of Control (LoC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X