Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ പോളിംഗ് പുരോഗമിക്കുന്നു; എല്ലാവരും വോട്ട് ചെയ്യണമെന്ന് മോദിയും രാഹുലും; ആശംസയറിയിച്ച് റെയ്‌നയും

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 24 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. 11 മണി വരെ 26.72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം എല്ലാ വോട്ടര്‍മാരും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണം എന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

'ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുമ്പോള്‍, ഇന്ന് പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലുള്ള എല്ലാവരോടും വോട്ട് ചെയ്യാനും ജനാധിപത്യത്തിന്റെ ഉത്സവം ശക്തിപ്പെടുത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് യുവാക്കളോടും കന്നി വോട്ടര്‍മാരോടും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു,' പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

jammu and kashmir assembly polls

ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും ജനങ്ങളോട് പോളിംഗ് ബൂത്തിലെത്താന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിച്ച് ഇന്ത്യാ ബ്ലോക്കിനെ പിന്തുണച്ച് വോട്ട് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി.

ഇത് നിങ്ങളുടെ എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. ത് ജമ്മു കശ്മീരിന് അപമാനമാണ്. ഇന്ത്യാ ബ്ലോക്കിനുള്ള ഓരോ വോട്ടും അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിനും അനീതി അവസാനിപ്പിക്കുന്നതിനും സംഭാവന നല്‍കും, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന് വേണ്ടിയുള്ള ഞങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തെ അജണ്ട ജനങ്ങളിലേക്ക് എത്തിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. 10 വര്‍ഷത്തിന് ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്, അദ്ദേഹം പറഞ്ഞു.

വോട്ടുകള്‍ വിഭജിക്കപ്പെടാതിരിക്കാന്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കണം എന്ന് ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. താഴ്വരയിലെ നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ബാലറ്റ് ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം വോട്ടെടുപ്പില്‍ സംതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി രംഗത്തെത്തി. ജനങ്ങള്‍ ഇപ്പോള്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈകിയ തിരഞ്ഞെടുപ്പ് പ്രക്രിയ കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്തുണയും പ്രോത്സാഹനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും രംഗത്തെത്തി. യുവാക്കളും മുതിര്‍ന്ന പൗരന്മാരും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുക്കണം എന്ന് റെയ്‌ന ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യവും റെയ്‌ന ചൂണ്ടിക്കാട്ടി.

അതേസമയം വിദ്യാഭ്യാസം, തൊഴില്‍, സ്ത്രീ ശാക്തീകരണം, വിഘടനവാദം അവസാനിപ്പിക്കല്‍ എന്നിവയില്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു. ശക്തമായ ഇച്ഛാശക്തിയുള്ള സര്‍ക്കാരിന് മാത്രമേ ഭീകര രഹിത ജമ്മു കശ്മീര്‍ സൃഷ്ടിക്കാനും അവിടെയുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കഴിയൂ എന്നും അമിത് ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+