Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ കോണ്‍ഗ്രസ്-എന്‍സി സീറ്റ് ധാരണയായി; കൂടുതല്‍ സീറ്റില്‍ എന്‍സി, അഞ്ചിടത്ത് സൗഹൃദ മത്സരം

ശ്രീനഗര്‍: വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ആകെയുള്ള 90 അംഗ നിയമസഭയില്‍ 51 സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സും 31 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. അഞ്ച് സീറ്റുകളില്‍ സൗഹൃദമത്സരത്തിനും ധാരണയായിട്ടുണ്ട്. ഓരോ സീറ്റുകള്‍ വീതം സിപിഎമ്മിനും പാന്തേഴ്സ് പാര്‍ട്ടിക്കും ഒഴിച്ചിടുകയും ചെയ്തിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ 18, 25 ഒക്ടോബര്‍ ഒന്ന് തിയതികളിലാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ നാലിന് ഫലമറിയാം. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്.

Jammu Kashmir Election 2024

'ഇത് വളരെ സന്തോഷകരമായ കാര്യമാണ്. ഇവിടെയുള്ള ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഞങ്ങള്‍ ഒരുമിച്ച് ഈ പ്രചരണം ആരംഭിച്ചു. വര്‍ഗീയവല്‍ക്കരിക്കാനും വിഭജിക്കാനും രാജ്യത്തെ തകര്‍ക്കാനും ആഗ്രഹിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാനാണ് ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചത്,' എന്‍സി മേധാവിയും മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഭാഗമായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ബ്ലോക്ക് വിജയിക്കുമെന്ന് കെസി വേണുഗോപാല്‍ എംപിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജമ്മു കശ്മീരിന്റെ ആത്മാവിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജമ്മു കശ്മീരില്‍ ജനസൗഹൃദ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിക്കുന്നു.

ഞങ്ങള്‍ അതിനനുസരിച്ച് ഒരു ചര്‍ച്ച നടത്തി ഒരു ഫോര്‍മുലയിലേക്ക് പ്രവേശിച്ചു. ഒരുമിച്ച് പോരാടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ്വരയില്‍ അഞ്ച് സീറ്റുകളും ജമ്മു മേഖലയില്‍ 28 നും 30 നും ഇടയില്‍ മാത്രമാണ് നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെ ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു.

ആദ്യം 44 സ്ഥാനാര്‍ത്ഥികളുടെ പട്ടികയായിരുന്നു ബി ജെ പി പുറത്തുവിട്ടിരുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇത് പിന്‍വലിക്കുകയും 15 പേരുടെ പുതിയ പട്ടിക ഇറക്കുകയും ചെയ്തു. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ 15 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+