Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് 2024 live:7 മണിവരെയുള്ള കണക്ക് പ്രകാരം 54.11 ശതമാനം വോട്ട് രേഖപ്പെടുത്തി

Sep 25, 2024, 8:25 pm IST

7 മണിവരെയുള്ള കണക്ക് പ്രകാരം 54.11 ശതമാനം വോട്ട് രേഖപ്പെടുത്തി
Sep 25, 2024, 7:28 pm IST

ജമ്മു മേഖലയിലെ ശ്രീ മാതാ വൈഷ്ണോ ദേവി സീറ്റിൽ മൊത്തത്തിലുള്ള ഏറ്റവും ഉയർന്ന വോട്ടിം​ഗ് ശതമാനം 75.29 രേഖപ്പെടുത്തി
Sep 25, 2024, 6:48 pm IST

വൈകുന്നേരം അ‍ഞ്ച് മണി വരെ 54% പോളിം​ഗ് രേഖപ്പെടുത്തി
Sep 25, 2024, 6:24 pm IST

ജമ്മു കശ്മീരിൽ രണ്ടാം ഘ‍ട്ട വോട്ടെടുപ്പ് തുടരുമ്പോൾ ജമ്മു ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലെ തന്റെ പാർട്ടി സ്ഥാനാർത്ഥി ആദിത്യ ​ഗുപ്തയെ പിന്തുണയ്ക്കുന്നതിനായി റോഡ് ഷോ നടത്തി പി ഡി പി മേധാവി മെ​ഹബൂബ മുഫ്തി
Sep 25, 2024, 5:57 pm IST

ബുദ്​ഗാമിലെ ഖാൻസാ​ഹിബിലെ പോളിം​ഗ് സ്റ്റേഷനായ 80ൽ വോട്ട് ചെയ്യാൻ പ്രായമായ വ്യക്തികൾ വീൽചെയറിൽ എത്തി
Sep 25, 2024, 5:16 pm IST

രണ്ട് ഘട്ടങ്ങളിലെയും പ്രചാരണത്തിൽ തങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് നാഷണൽ കോൺഫറൻസ് എം പി ആ​ഗ സയ്യിദ് റുഹുല്ല മെഹ്ദി പറഞ്ഞു
Sep 25, 2024, 4:52 pm IST

ഇന്ത്യ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്, സൂക്ഷ്മമായ തയ്യാറെടുപ്പുകൾ, ആഘോഷ മനോഭാവം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുക എന്നത് ശരിക്കും കൗതുകകരമാണെന്ന് യു എസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജോർ​ഗൻ കെ ആൻഡ്രൂസ് പറഞ്ഞു. a
Sep 25, 2024, 4:29 pm IST

സ്ത്രീകൾ നിയന്ത്രിക്കുന്ന ജമ്മുകശ്മീരിലെ പോളിം​ഗ് ബൂത്തുകൾ
Sep 25, 2024, 4:15 pm IST

ഉച്ച കഴിഞ്ഞ് 3 മണി വരെ രേഖപ്പെടുത്തിയത് 46.12ശതമാനം പോളിം​ഗ്
Sep 25, 2024, 3:47 pm IST

ബിജെപി ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കവര്‍ന്നെടുത്തുവെന്ന് രാഹുല്‍ ഗാന്ധി.
Sep 25, 2024, 2:57 pm IST

പോളിങ് ബൂത്ത് സന്ദർശിക്കുന്ന വിദേശ പ്രതിനിധികൾ
Sep 25, 2024, 2:25 pm IST

'ഇന്ന് ജമ്മു കാശ്‌മീർ ഇവിടുത്തുകാർ അല്ല നിയന്ത്രിക്കുന്നത്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നിങ്ങളുടെ ജനാധിപത്യ അവകാശങ്ങളും സംസ്ഥാന പദവിയും ഞങ്ങൾ തിരിച്ചുതരും'; രാഹുൽ ഗാന്ധി ജമ്മു കാശ്‌മീരിൽ
Sep 25, 2024, 2:02 pm IST

ഒരു മണി വരെ 36.9 ശതമാനം പോളിങ്

ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റുകളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഒരു മണിവരെ രേഖപ്പെടുത്തിയത് 36.9 ശതമാനം പോളിങ്.
Sep 25, 2024, 1:26 pm IST

മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ജമ്മുവിൽ
Sep 25, 2024, 12:52 pm IST

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു
Sep 25, 2024, 12:49 pm IST

jammu kashmir election
ശ്രീനഗർ ജില്ലയിൽ ജില്ലയിലെ വോട്ടിംഗ് കേന്ദ്രത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കാനായി കാത്തിരിക്കുന്ന വനിതകൾ
Sep 25, 2024, 12:34 pm IST

ജമ്മു കശ്മീരിലെ ആദ്യ ഘട്ടത്തേക്കാള്‍ കൂടുതല്‍ പോളിംഗ് രണ്ടാം ഘട്ടത്തിലുണ്ടാവുമെന്ന് ബിജെപി നേതാവ് നിര്‍മല്‍ സിംഗ്.
Sep 25, 2024, 12:32 pm IST

ജനങ്ങള്‍ കൂടുതലായി ജമ്മു കശ്മീരില്‍ വോട്ടുചെയ്യാനെത്തുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും സര്‍ക്കാരുണ്ടാക്കുമെന്നും അത്തവാലെ.
Sep 25, 2024, 11:50 am IST

ജമ്മു കശ്മീരിനെ കുറിച്ച് യാതൊരു കാഴ്ച്ചപ്പാടും ഇല്ലാത്തവരാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല. ഈ സഖ്യത്തിന് ജനങ്ങള്‍ ഒരു വിലയും നല്‍കുന്നില്ലെന്ന് പൂനാവാല.
Sep 25, 2024, 11:47 am IST

ജമ്മു കശ്മീരില്‍ 11 മണി വരെ 24.10 ശതമാനം പോളിംഗ്
Sep 25, 2024, 11:37 am IST

ജമ്മു കശ്മീരില്‍ ഒരു വോട്ടര്‍ എത്തിയത് പോളിംഗ് രേഖകളില്ലാതെയെന്ന് റിട്ടേണിംഗ് ഓഫീസര്‍. 27-ബുദ്ഗാമില്‍ യാതൊരു രേഖയുമില്ലാതെ ഒരാള്‍ വന്നിരുന്നു. ഇയാളുടെ കൈവശം വോട്ടിംഗ് സ്ലിപ്പിലായിരുന്നു. അതുപോലെ തിരിച്ചറിയല്‍ രേഖയും ഇല്ലായിരുന്നു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തിയതായും റിട്ടേണിംഗ് ഓഫീസര്‍.
Sep 25, 2024, 11:16 am IST

ജമ്മു കശ്മീരിലെ ജനങ്ങള്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യത്തിനുള്ള ഓരോ വോട്ടും ജമ്മു കശ്മീരിനെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും രാഹുല്‍.
Sep 25, 2024, 10:39 am IST

9 മണി വരെ ജമ്മു കശ്മീരില്‍ 10.22 ശതമാനം പോളിംഗ്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര.
Sep 25, 2024, 10:26 am IST

കോണ്‍ഗ്രസ് ജമ്മുവിലെ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഒമര്‍ അബ്ദുള്ള. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ജമ്മുവില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രചാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇനി അഞ്ച് ദിവസം മാത്രമാണ് ഉള്ളത്. രാഹുല്‍ ഗാന്ധി കശ്മീരിലെ സീറ്റില്‍ പ്രചാരണം നടത്തി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ജമ്മുവില്‍ കൂടുതലായി ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒമര്‍ അബ്ദുള്ള.
Sep 25, 2024, 10:17 am IST

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ ബുദ്ഗാമിലെ പോളിംഗ് ബൂത്തിലെത്തി. ഇവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കും.
Sep 25, 2024, 9:40 am IST

കേന്ദ്ര സര്‍ക്കാരിന്റെ പീഡനം മറക്കില്ലെന്ന് ഒമര്‍ അബ്ദുള്ള. പോളിംഗിലെ മികച്ച പ്രതികരണം കശ്മീര്‍ ജനതയുടെ രോഷമെന്നും ഒമര്‍
Sep 25, 2024, 9:38 am IST

ജമ്മു കശ്മീരില്‍ ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പത്ത് വര്‍ഷംല ഈ അവകാശം നിങ്ങളില്‍ നിന്ന് തട്ടിയെടുത്തതാണ്. നിങ്ങളുടെ വോട്ടിന്റെ കരുത്ത് എന്താണെന്ന് കാണിച്ച് കൊടുക്കണമെന്നും പ്രിയങ്ക.
Sep 25, 2024, 9:26 am IST

റിയാസിയില്‍ 102കാരനായ ഹാഗി കരം ദിന്‍ ഭട്ട് വോട്ട് രേഖപ്പെടുത്തി. നല്ല സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ ഒരുപാട് ഗുണങ്ങള്‍ ജമ്മു കശ്മീരിന് ലഭിക്കുമെന്നും ഭട്ട്.
Sep 25, 2024, 9:00 am IST

വിദേശ പ്രതിനിധികളുടെ സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും. ജമ്മു കശ്മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് പറയുന്നുണ്ട് കേന്ദ്രം. അത് ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞിട്ട് എന്തിനാണ് വിദേശ പ്രതിനിധികളെ കശ്മീരിലേക്ക് വരാന്‍ അനുവദിച്ചത്. മോദി സര്‍ക്കാര്‍ കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
Sep 25, 2024, 8:56 am IST

ചരാര്‍ ഇ ഷെരീഫ് മണ്ഡലത്തിലെ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഹിം വോട്ട് രേഖപ്പെടുത്തി.
READ MORE

ശ്രീന​ഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. പ്രദേശത്ത് കനത്ത് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പലയിടത്തും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കുകയും വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തുവരികയാണ്.

ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയമസഭാ സീറ്റുകളിലേക്കാണ് രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നത്. നിരവധി പ്രമുഖ സ്ഥാനാർത്ഥികൾ മത്സര രം​ഗത്ത് ഉള്ളതിനാൽ ജമ്മു കശ്മീർ നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം കേന്ദ്ര ഭരണ പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് നിർണയാകമാണ്. 26 മണ്ഡലങ്ങളിലായി മത്സരിക്കുന്ന 239​ സ്ഥാനാർത്ഥികളിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബി ജെ പി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി എന്നിവരും ഉൾപ്പെടുന്നു.

2024 live
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+