ഇനി ഒമര്‍ നയിക്കും; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ മുഖ്യമന്ത്രി
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. അന്തിമഫലം വരാനിരിക്കെ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി)- കോണ്‍ഗ്രസ് സഖ്യം വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നുറപ്പായതോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ശ്രീനഗറില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫറൂഖ് അബ്ദുള്ള.
'2019 ല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വീകാര്യമല്ല എന്ന് ജനങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. സ്വതന്ത്രമായി വോട്ട് ചെയ്ത എല്ലാ ജനങ്ങളോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ കഷ്ടതകള്‍ നിയുക്ത എന്‍സി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യും,' ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും വിലക്കയറ്റം, മയക്കുമരുന്ന് ഭീഷണി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഫ്റ്റനന്റ് ഗവര്‍ണറും അദ്ദേഹത്തിന്റെ ഉപദേശകരും അല്ല ഇനി 90 എംഎല്‍എമാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളിലാണ് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.
കോണ്‍ഗ്രസ് ആറ് സീറ്റില്‍ മുന്നിട്ട് നില്ക്കുന്നു. സഖ്യത്തിന്റെ ഭാഗമായ സിപിഎം തരിഗാമിയിലൂടെ കുല്‍ഗാം സീറ്റ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ബിജെപിക്ക് 29 സീറ്റിലും പിഡിപിക്ക് മൂന്ന് സീറ്റിലുമാണ് ലീഡുള്ളത്. അതേസമയം ഒമര്‍ അബ്ദുള്ള രണ്ട് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇതില്‍ ബുദ്ഗാമില്‍ പിഡിപിയുടെ ആഗ സയ്യിദ് മുന്താസിര് മെഹ്ദിയെ 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.

കുടുംബ കോട്ടയായ ഗന്ദര്‍ബാലില്‍ ആണ് രണ്ടാമതായി അദ്ദേഹം മത്സരിച്ചത്. ഇവിടെയും അദ്ദേഹം വിജയമുറപ്പിച്ചിരിക്കുകയാണ്. കശ്മീരിലെ പ്രമുഖമായ അബ്ദുള്ള കുടുംബത്തിന്റെ മൂന്നാം തലമുറ നേതാവാണ് ഒമര്‍ അബ്ദുള്ള. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഒമര്‍ അബ്ദുള്ള പക്ഷെ മൂന്ന് മാസങ്ങള്‍ക്കിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിച്ച് രണ്ടിലും മികച്ച ജയം നേടിയിരിക്കുകയാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവ് എന്ന് നേട്ടവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. 2008 ല്‍ തന്റെ 38-ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടവും ഒമര്‍ സ്വന്തമാക്കിയിരുന്നു. 1998, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് തവണ ലോക്സഭാംഗമായിരുന്നു ഒമര്‍ അബ്ദുള്ള. അതിനിടെ ജമ്മു കശ്മീരിലെ വിജയത്തില്‍ എന്‍സിയെ പിഡിപി അഭിനന്ദിച്ചു.
ജനങ്ങള്‍ക്ക് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമായിരുന്നു എന്നും ആ ആഗ്രഹമാണ് നാഷണല്‍ കോണ്‍ഫറന്‍സിന് വിജയം നല്കി ബിജെപിയെ അകറ്റി നിര്‍ത്താമെന്ന് ജനങ്ങള്‍ തീരുമാനിച്ചതിന് പിന്നില്‍ എന്നും പിഡിപി മേധാവി മെഹബൂബ മുഫ്തി പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications