ജമ്മു കശ്മീരില്‍ അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സൈനിക കേണല്‍ അടക്കമാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ കോകര്‍നാഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈനികര്‍ ഇവിടെയെത്തിയത്. തുടര്‍ന്ന് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ദോഞ്ചാക്, ജമ്മു കശ്മീര്‍ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവര്‍ക്ക് ആദ്യം ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീടാണ് മരണം രേഖപ്പെടുത്തിയത്. കേണല്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റാണ് തീവ്രവാദികളെ നേരിട്ടത്. എന്നാല്‍ തീവ്രവാദികളുമായുള്ള കനത്ത ഏറ്റുമുട്ടലില്‍ മന്‍പ്രീത് സിംഗ് ഗുരുതരമായി പരിക്കേറ്റെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന് ഈ ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ദൗത്യം ആരംഭിച്ചത്. എന്നാല്‍ രാത്രി തന്നെ ഈ മിഷന്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തീവ്രവാദികളുടെ ഒളിസങ്കേതത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സൈനിക ഓപ്പറേഷന്‍ പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രജൗരി ജില്ലയിലും സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് തീവ്രവാദികള്‍ ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications