പാമ്പോര്‍ ആക്രമണം: ഭീകരര്‍ എത്തിയത് ഝലം നദി വഴി ബോട്ടില്‍, ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാമ്പോറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കോളേജ് കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിനെതിരെ വെടിയുതിര്‍ത്തത്. രണ്ടോ മൂന്നോ ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഝലം നദി വഴി ബോട്ടിലെത്തിയ ഭീകരരാണ് ഏഴ് നിലയുള്ള കെട്ടിടത്തിനുള്ളില്‍ കടന്ന് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. നേരത്തെ ഫെബ്രുവരിയിലുണ്ടായ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന് തീവെച്ച ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കിയാണ് ഇന്ത്യന്‍ സേന കോളേജിന് സമീപത്ത് എത്തുന്നത്.

ഫെബ്രുവരിയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പാരാകമാന്‍ഡോസ് കൊല്ലപ്പെട്ട പ്രദേശത്തുവച്ചാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെ ഭീകരര്‍ നിറയൊഴിച്ചത്. 48 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Encounter underway in Pampore, Jammu & Kashmir, 2-3 terrorists reportedly holed up; Security forces cordoned off the area pic.twitter.com/znkluJWVhO
— TIMES NOW (@TimesNow) October 10, 2016












Click it and Unblock the Notifications