കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകാശ്‌മീരില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ്‌; ബിജെപി ഭയക്കുന്നത്‌ ഗുപ്‌കര്‍ സഖ്യത്തേയോ?

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്‌മീരില്‍ ഡിസ്‌ട്രിക്‌റ്റ്‌ ഡെവലപ്പ്‌മെന്റ്‌ കൗണ്‍സിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടന്നുകൊണ്ടിരിക്കുകയാണ്‌. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. രാവിലെ ഏഴ്‌ മുതല്‍ ഉച്ചക്ക്‌ രണ്ട്‌ മണിവരെയാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക.ജമ്മു കാശമീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന്‌ ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്‌

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്‌

ആകെ 280 മണ്ഡലങ്ങിലേക്ക്‌ 8 ഘട്ടങ്ങളിലായാണ്‌
ജമ്മു കാശ്‌മീരില്‍ ഡിഡിസി തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ജമ്മു, കാശ്‌മീര്‍ എന്നിവിടങ്ങളിലായി 43 മണ്ഡലങ്ങളിലേക്കാണ്‌ ഒന്നാംഘട്ട തിരഞ്ഞടുപ്പ്‌ നടക്കുന്നത്‌. കാശ്‌മീരില്‍ 25ഉം ജമ്മുവില്‍ 18ഉം മണ്ഡലങ്ങളാണ്‌ ഉള്ളത്‌. ഏഴ്‌ ലക്ഷം വോട്ടര്‍‌മാരാണ്‌ ഒന്നാംഘട്ടത്തില്‍ വോട്ട്‌ ചെയ്യാന്‍ യോഗ്യതയുള്ളത്‌. 1421 സ്ഥാനാര്‍ഥികള്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടും.

തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ കനത്ത സുരക്ഷയില്‍

തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ കനത്ത സുരക്ഷയില്‍

ജമ്മു കാശ്‌മീര്‍ വിഭജനത്തിന്‌ ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പ്‌ എന്ന നിലയില്‍ ശക്തമായ സുരക്ഷാ ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌ തിരഞ്ഞെടുപ്പ കമ്മിഷന്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനെ അഭിമുഖകരിക്കുന്നത്‌.തിരഞ്ഞെടുപ്പിനിടെ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഉണ്ട്‌. ഒന്നാം ഘട്ടത്തില്‍ 2146 പോളിങ്‌ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു. ഡിഡിസി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 296 മത്സാരാര്‍ഥികളില്‍ 89 പേരും സ്‌ത്രീകളാണെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു.

ശ്രദ്ധാ കേന്ദ്രമായി ഗുപ്‌കര്‍ സഖ്യം

ശ്രദ്ധാ കേന്ദ്രമായി ഗുപ്‌കര്‍ സഖ്യം

ജമ്മുകാശ്‌മീരിന്റെ സ്വതന്ത്ര പദവിയായ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട്‌ കൊണ്ട്‌ ജമ്മു കാശ്‌മീരിലെ ഏഴ്‌ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ രൂപീകരിച്ച സഖ്യമാണ്‌ പീപ്പിള്‍ അലയന്‍സ്‌ ഫോര്‍ ഗുപ്‌കര്‍ ഡിക്ലറേഷന്‍ (പിഎജിഡി). പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി, നാഷ്‌ണല്‍ കോണ്‍ഫറന്‍സ്‌ , സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ സഖ്യത്തില്‍ അംഗമാണ്‌. ഫാറൂഖ്‌ അബ്‌ദുള്ള, മെഹബൂബ മുഫ്‌തി, യൂസഫ്‌ തരിഗാമി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ആണ്‌ ഗുപ്‌കര്‍ സഖ്യത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ജമ്മു കാശ്‌മീരിലെ ഡിസിസി തിരഞ്ഞെടുപ്പിലും ഗുപ്‌കര്‍ സഖ്യം ഒരുമിച്ചാണ്‌ മത്സരിക്കുന്നത്‌. ജമ്മു കാശ്‌മീരില്‍ ബിജെപിക്കു ബദലാകുക എന്നതാണ്‌ ഗുപ്‌കര്‍ സഖ്യം തിരഞ്ഞെടുപ്പില്‍ ലക്ഷ്യമാക്കുന്നത്‌.

കോണ്‍ഗ്രസും ബിജെപിയും ഒറ്റയ്‌ക്ക്‌

കോണ്‍ഗ്രസും ബിജെപിയും ഒറ്റയ്‌ക്ക്‌

ജമ്മുകശ്‌മീരില്‍ ഏഴ്‌ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഗുപ്‌കര്‍ സഖ്യം ഒരുമിച്ചു മത്സരിക്കുമ്പോള്‍ ദേശീയ പാര്‍ട്ടികളായ ബിജെപി കോണ്‍ഗ്രസ്‌ എന്നീ പാര്‍‌ട്ടികള്‍ ഒറ്റക്കൊറ്റൊക്കാണ്‌ ജനവിധി തേടുന്നത്‌. ഗുപ്‌കര്‍ സഖ്യവുമായി ചേര്‍ന്ന്‌ ജമ്മു കാശ്‌മീരില്‍ മത്സരിക്കാന്‍ കേണ്‍‌ഗ്രസ്‌ പല തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ജമ്മു കാശ്‌മീരില്‍ തങ്ങളുടെ പദ്ധതികള്‍ക്ക്‌ ഗുപ്‌കര്‍ സഖ്യം തിരിച്ചടിയാകുമോയെന്ന ആശങ്ക ബി ജെപിക്കുണ്ട്‌. നേരത്തെ ഗുപകര്‍ സഖ്യവുമായി ചേരാന്‍ ശ്രമിച്ച കോണ്‍ഗ്രസിനെ പരിഹസിച്ച്‌ ബിജെപി രംഗത്തെത്തിയിരുന്നു.

മെഹ്‌ബൂബ മുഫ്‌തിയുടെ ട്വീറ്റ്‌

മെഹ്‌ബൂബ മുഫ്‌തിയുടെ ട്വീറ്റ്‌

കഴിഞ്ഞ ദിവസമാണ്‌ തന്നെയും മകളെയും ജമ്മു കാശ്‌മീര്‍ പൊലീസ്‌ തടങ്കലിലാക്കിയെന്ന്‌ മെഹ്‌ബൂബ മുഫ്‌തി ട്വീറ്റ്‌ ചെയ്‌തത്‌. പുല്‍വാമ സന്ദര്‍ശിക്കാന്‍ ആയി ഒരുങ്ങവേയായിരുന്നു മെഹബൂബ മുഫ്‌തി തടങ്കലിലാവുന്നത്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ പ്രചരണം നടത്താന്‍ ജമ്മു കാശ്‌മീര്‌ ഭരണ കൂടെ അനുവദിക്കുന്നില്ലെന്ന്‌ ഗുപ്‌കര്‍ സഖ്യ നേതാക്കള്‍ പല തവണ പരാതിയുമായി രംഗത്തെത്തിയിരുന്നു. സുരക്ഷാ കാരണം പറഞ്ഞ്‌ സ്ഥാനാര്‍ഥികളെ മണ്ഡലത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ലായിരുന്നു ആരോപണം

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala
തിരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന്റെ തിരിച്ചു വരവ്

തിരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന്റെ തിരിച്ചു വരവ്


ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമെന്ന്‌ ആര്‍ട്ടിക്കിള്‍ 370 എടുത്ത്‌ കളഞ്ഞ്‌ ജമ്മു കാശ്‌മീരിനെ വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ദേശീയ തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്നങ്ങോട്ട്‌ ദിര്‍ഘമായ കാലയളവില്‍ ജമ്മു കാശ്‌മീരില്‍ എന്താണ്‌ സംഭവിക്കുന്നതെന്നു പോലും പുറം ലാകത്തിന്‌ അറിവ്‌ ഉണ്ടായിരുന്നില്ല. പഞ്ചായത്ത്‌ രാജ്‌്‌ സംവിധാനം നിലവില്‍ ഇല്ലായിരുന്ന ജമ്മു കാശ്‌മീരില്‍ വിഭജനത്തിന്‌ ശേഷമാണ്‌ 1996ലെ പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ പ്രകാരം ത്രിതല തിരഞ്ഞെടുപ്പ്‌ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്‌. ഡിഡിസി തിരഞ്ഞെടുപ്പിലൂടെ ജമ്മു കാശ്‌മീരില്‍ ജനാധിപത്യം തിരിച്ചുവരുമെന്നാണ്‌ ജമ്മു കാശ്‌മീര്‍ ലെഫ്‌റ്റനന്റ്‌ കേണല്‍ അഭിപ്രായപ്പെട്ടത്‌.

English summary
Jammu Kashmir first phase election polling end today two pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X