കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉചിതമായ സമയത്ത്‌ ജമ്മുകാശ്‌മീരിന്‌ സംസ്ഥാന പദവി നല്‍കുമെന്ന്‌ അമിത്‌ഷാ

Google Oneindia Malayalam News

ന്യൂഡല്‍ഹി; ജമ്മു കാശ്‌മീരിന്‌ ഉചിതമായ സമയത്ത്‌ തന്നെ സംസ്ഥാന പദവി നല്‍കുമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ലോക്‌സഭയില്‍ പറഞ്ഞു. ജമ്മുകശ്‌മാരീര്‍ പുനസംഘടന ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ്‌ അമിത്‌ഷാ ഇക്കാര്യം അറിയിച്ചത്‌. ഈ ബില്‍ കൊണ്ടുവന്നാല്‍ ജമ്മുകാശ്‌മീരിന്‌ സംസ്ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്ന്‌ ചില എംപിമാര്‍ പറയുന്നുണ്ടെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട്‌ അമിത്‌ ഷാ ആരോപിച്ചു.

അത്തരൊമൊരു ഉദ്ദേശം ഈ ബില്ലില്‍ ഇല്ല. സംസ്ഥാന പദവിയും ബില്ലും തമ്മില്‍ ബന്ധമില്ലെന്നും പദവി ലഭിക്കില്ലെന്ന്‌ ബില്ലില്‍ എവിടെയും എഴുതിയിട്ടില്ലെന്നും അമിത്‌ ഷാ വ്യക്തമാക്കി. എന്തുകൊണ്ട്‌ ചിലര്‍ മറിച്ചൊരു നിഗമനത്തിലേക്ക്‌ എത്തുന്നതെന്ന്‌ മനസിലാകുന്നില്ല. ഉചിതമായ സമയത്ത്‌ ജമ്മുകാശ്‌മീരിന്‌ സംസ്ഥാന പദവി ലഭിക്കുമെന്നും അമിതാഷാ പറഞ്ഞു.
മറ്റ്‌ കേന്ദ്ര ഭരണപ്രദേശങ്ങള്‍ സംസ്ഥാന പദവി പിന്നീട്‌ നേടിയിട്ടുണ്ടല്ലോ. പിന്നെ എന്തുകൊണ്ടാണ്‌ ജമ്മുകാശ്‌മീര്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അമിത്‌ ഷാ ചോദിച്ചു. 2022ആകുമ്പോഴേക്കും ഏകദേശം 25000 പേര്‍ക്ക്‌ സര്‍ക്കാര്‍ ജോലി ജമ്മുകാശ്‌മീരില്‍ നല്‍കുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

amit shah

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

370ാം വകുപ്പ്‌ റദ്ദാക്കപ്പെടുമ്പോള്‍ നല്‍കിയ വാഗ്‌ദാനങ്ങളെക്കുറിച്ച്‌റിച്ച്‌ നിങ്ങള്‍ ചോദിച്ചോളു. ഇപ്പോള്‍ 17 മാസമായി എന്താണ്‌ ചെയ്‌തതെന്ന്‌ കണ്‌ക്കുകളുണ്ട്‌. അതിന്‌ മുമ്പുള്ള 70 വര്‍ഷം ചെയ്‌തതിനും കണക്കുകളുണ്ട്‌. എന്നാല്‍ തലമുറകളായി ഭരിക്കുന്നവര്‍ കണക്ക്‌ ചോദിക്കാന്‍ പോലും യോഗ്യരാണോയെന്ന്‌ പരിശോധിക്കണമെന്നും അമിത്‌ ഷാ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്‌ച്ച ജമ്മുകാശ്‌മീരിന്‌ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നഭി ആസാദ്‌ പറഞ്ഞിരുന്നു ഇതിനി പിന്നാലെയാമ്‌ അമിത്‌ഷായുടെ വിശദീകരണം. ജമ്മുകാശ്‌മീര്‍ പുനസംഘടന ഭേദഗതി ബില്‍ 2021 ലോക്‌സഭയില്‍ പാസായി.

Recommended Video

cmsvideo
CAA will be implemented after india becomes corona free says amit shah

English summary
Jammu Kashmir get statehood in appropriate time says Amit shah in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X