ജമ്മുകശ്മീരില്‍ ഭീകരാക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, ആക്രമണം സിആര്‍പിഎഫ് ക്യാമ്പിന് നേരെ!!
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം
ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുല്‍വാമ ജില്ലയിലെ സിആര്‍പിഎഫ് ബങ്കറിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സാധാരണക്കാരനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുറാന്‍ ചൗക്കിലെ പോലീസ് പാര്‍ട്ടിയ്ക്ക് സമീപത്തു നിന്ന് വലിയ സ്‌ഫോടന ശബ്ദം ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ നാല് ജവാന്മാര്‍ക്കും രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഭീകര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകകരാക്രമണമാണ് സിആര്‍പിഎഫ് ബങ്കിന് നേരെയുണ്ടായിട്ടുള്ളത്.












Click it and Unblock the Notifications