ഗുപ്കർ പ്രഖ്യാപനം: ജമ്മുകശ്മീരിൽ ഇന്ന് നിർണായക കൂടിക്കാഴ്ച, മുന്നറിയിപ്പുമായി കശ്മീർ ബിജെപി
ശ്രീനഗർ: പതിനാല് മാസത്തെ കരുതൽ തടങ്കലിൽ നിന്ന് മോചിതയായ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും സന്ദർശിച്ചു. ഗുപ്തകർ പ്രഖ്യാപനം സംബന്ധിച്ച് വ്യാഴാഴ്ച ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വെച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തിയെ ക്ഷണിക്കുന്നതിനായി എത്തിയതായിരുന്നു ഇരുവരും. മെഹബൂബ മുഫ്തിയെ വീട്ടിലെത്തി സന്ദർശിക്കുന്ന വിവരം ഒമർ അബ്ദുള്ളയാണ് ട്വീറ്റ് ചെയ്തത്. പിന്നീട് കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ച മെഹബൂബ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ആഗസ്റ്റ് നാലിന്
ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2019 ആഗസ്റ്റ് നാലിനാണ് ഗുപ്കർ പ്രഖ്യാപനം നിലവിൽ വരുന്നത്. തുടർന്ന് ആഗസ്റ്റ് 22ന് കശ്മീരിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ചേർന്ന് സംയുക്ത പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. വീട്ടുതടങ്കലിൽ കഴിയുന്ന സമയമായിരുന്നതിനാൽ മെഹബൂബ ഫോൺവഴിയാണ് പ്രഖ്യാപനത്തിൽ പങ്കാളിയായത്.

ലക്ഷ്യമെന്ത്?
ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക തിരിച്ചുകൊണ്ടുവരികയെന്ന ആവശ്യമാണ് ഗുപ്കർ പ്രഖ്യാപനം മുന്നോട്ടുവെക്കുന്നത്. ഗുപ്കർ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ ചർച്ചയാണ് ഇന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയിൽ വെച്ച് നടക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഭാവിപരിപാടികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം.

14 മാസം
2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കുന്നത്. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം പൊതു സുരക്ഷാ നിയമം അനുസരിച്ചാണ് മെഹബൂബയെയും തടങ്കലിൽ വെക്കുന്നത്. തുടർന്ന് 14 മാസത്തിന് ശേഷമാണ് ഇവരെ തടങ്കലിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച മോചിപ്പിക്കുന്നത്.

ഒടുവിൽ മോചനം
മെഹബൂബയെ തടങ്കലിൽ വെക്കുന്നതിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്. മെഹബൂബയെ എക്കാലത്തേക്കും വീട്ടുർതടങ്കലിൽ വെക്കാനാവില്ലെന്നാണ് കോടതിയുടെ പരാമർശമാണ് മോചനത്തിന് നിർണ്ണായകമായത്. തടങ്കലിലായിരുന്ന ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13നും മകനും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഒമർ അബ്ദുള്ളയെ മാർച്ച് നാലിനും മോചിപ്പിച്ചിരുന്നു.

എന്താണ് ഗുപ്കർ പ്രഖ്യാപനം?
2019 ആഗസ്റ്റ് നാലിന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ഗുപ്കർ പ്രഖ്യാപനം നടത്തുന്നത്. കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം നടക്കുന്നത്. ജമ്മു കശ്മീരിന്റെ സ്വത്വവും സ്വയംഭരണാധികാരവും പ്രത്യേക പദവിയും സംരക്ഷിക്കുന്നതിനും ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. നാഷണൽ കോൺറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജിഎ മിർ, സിപിഎം നേതാവ് എംവൈ തരിഗാമി, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ, നാഷണൽ കോൺഫറൻസ് കൺവീനർ മുസാഫർ ഷാ എന്നിവരാണ് പ്രമേയത്തിൽ ഒപ്പുവെച്ചത്.

ബിജെപി മുന്നറിയിപ്പ്
ഗുപ്കർ പ്രഖ്യാപനത്തിന്റെ ഭാഗമായി ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള മെഹബൂബ മുഫ്തി എന്നിവർ കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി ജമ്മു കശ്മീർ ബിജെപി തലവൻ രംഗത്തെത്തിയിട്ടുണ്ട്. കൂടിക്കാഴ്ച നടത്തുന്നത് കനത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും കശ്മീരിൽ രക്തച്ചൊരിച്ചിലുണ്ടാക്കുമെന്നുമാണ് രവീന്ദർ റെയ്ന വ്യക്തമാക്കിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications