കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും വലിയ തോക്ക് ലൈസൻസ് അഴിമതി; ജമ്മുവിൽ ജില്ലാ മജിസ്ട്രേറ്റുമാർ സിബിഐ വലയിൽ

2012 മുതൽ ആയുധക്കടത്തുകാർക്കുവേണ്ടി ഇങ്ങനെ ലൈസൻസ് അനുവദിച്ചുവെന്നാണ് കണ്ടെത്തൽ

Google Oneindia Malayalam News

ശ്രീനഗർ: അനധികൃതമായി തോക്ക് ലൈസൻസുകൾ നൽകിയെന്ന ആരോപണത്തിൽ ജമ്മു കശ്മീരിലെ നിരവധി ജില്ലാ മജിസ്ട്രേട്ടുമാർ സംശയനിഴലിൽ. ആയുധക്കച്ചവടക്കാരുമായി ചേർന്നാണ് ഇത്തരത്തിൽ ജില്ലാ മജിസ്ട്രേറ്റുമാർ ഇത്തരത്തിൽ ലൈസൻസുകൾ അനുവദിച്ചതെന്ന് സിബിഐ പറയുന്നു. 2012 മുതൽ ആയുധക്കടത്തുകാർക്കുവേണ്ടി ഇങ്ങനെ ലൈസൻസ് അനുവദിച്ചുവെന്നാണ് കണ്ടെത്തൽ.

J&K

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

പണത്തിനുവേണ്ടി 2.78 ലക്ഷത്തിലധികം ലൈസൻസുകൾ ജില്ലാ മജിസ്ട്രേട്ടുമാർ‌ നൽകിയെന്ന് സിബിഐ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ ലൈസൻസ് തട്ടിപ്പാണിതെന്നും സിബിഐ വിശ്വസിക്കുന്നു. ജമ്മു കശ്മീരിലെ ആയുധ ലൈസന്‍സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ 40 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയതായി സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാഹിദ് ഇഖ്ബാൽ ചൗധരിയുടെ വീട്ടിലടക്കമാണ് സിബിഐ പരിശോധന നടത്തിയത്. നിലവിൽ ജമ്മുവിലെ യുവജനമിഷന്റെ സിഇഒയും ഗോത്രവർഗ ക്ഷേമകാര്യ സെക്രട്ടറിയുമായ ഷാഹിദ് മുമ്പ് കത്വയിലും ഉധംപൂരിലും ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ, കള്ളപ്പേരിൽ ആയിരക്കണക്കിനാളുകൾക്ക് തോക്ക് ലൈസൻസ് അനുവദിച്ചെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന.

എന്നാൽ തന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുറ്റം ചുമത്തേണ്ട തരത്തിലുള്ളവയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ചൗധരി ട്വീറ്റ് ചെയ്തു. അതേസമയം ചില കാര്യങ്ങളിൽ വീഴ്ച പറ്റിയതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ സിബിഐ ഐഎഎസ് ഉദ്യോഗസ്ഥരായ കുമാർ രാജീവ് രഞ്ജൻ, ഇത്രത് റാഫിഖ്വി എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
Jammu & Kashmir: Illegal gun licences have been issued by district magistrates for money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X