Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയ്ക്ക് സഖ്യകക്ഷിയില്‍ നിന്ന് തിരിച്ചടി; കശ്മീര്‍ ബില്ലില്‍ പിന്തുണയില്ലെന്ന് ജെഡിയു

ദില്ലി: കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കുന്ന ഉത്തരവിനെ പിന്തുണയ്ക്കുന്നില്ലെന്ന് ജെഡിയു വ്യക്തമാക്കി. എന്‍ഡിഎ സഖ്യകക്ഷിയാണ് ജെഡിയു എന്നതാണ് ഇതില്‍ ഏറ്റവും നിര്‍ണായകം.

ജെഡിയു നേതാവ് കെസി ത്യാഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍, ജയപ്രകാശ് നാരായണന്റേയും രാം മനോഹര്‍ ലോഹ്യയുടേയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റേയും പാത പിന്തുടരുന്ന ആളാണ്. അതുകൊണ്ട് തന്നെ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലിനെ തങ്ങളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

KC Tyagi JDU

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാതിരിക്കുകയാണ് തങ്ങള്‍ക്ക് വേണ്ടത് എന്നും ജെഡിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കി. വിഷയത്തില്‍ നിതീഷ് കുമാറിന്റെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

സഖ്യ കക്ഷികളോട് ആലോചിക്കാതെ ആയിരുന്നു കശ്മീര്‍ വിഷയത്തില്‍ ബിജെപിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടിരുന്നു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഇത്.

നേരത്തെ, മായാവതിയുടെ ബിഎസ്പി ബില്ലിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. ബില്ലിനെ തങ്ങള്‍ സമ്പൂര്‍ണമായി പിന്തുണയ്ക്കുന്നു എന്നായിരുന്നു ബിഎസ്പി എംപി സതീഷ് ചന്ദ്ര രാജ്യസഭയില്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+