കാശ്മീര്‍; തീവ്രവാദികളുമായുള്ള ഏറ്റമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കാശ്മീരില്‍ കേണല്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. കാശ്മീരിലെ കുപ്വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. 41 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ സന്തോഷ് ആണ് കൊല്ലപ്പെട്ടത്.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷിന്റെ നേതൃത്വത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനെടെയായിരുന്നു ആക്രമണമുണ്ടായത്. ഹാജി നാകയിലെ ഫോറസ്റ്റ് ഏരിയയില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് ഇപ്പോഴും ചികിത്സയിലാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോഴും സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടുകയാണെന്നാണ് വിവരം. കൂടുതല്‍ പേരെ സ്ഥലത്തേക്കയച്ചിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നവംബര്‍ 13ന് ആരംഭിച്ച പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് തീവ്രവാദികള്‍ക്കായി സൈന്യവും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. ആദ്യദിവസം ഒരു ആര്‍മി ജവാന് പരിക്കേറ്റിരുന്നു. സൈന്യത്തിന്റെ തിരച്ചില്‍ തുടങ്ങിയതോടെ തീവ്രവാദികള്‍ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടര്ന്നാണ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിലിനെത്തിയത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications