കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാംപോര്‍ ഭീകരാക്രമണം: ആക്രമണത്തിലേയ്ക്ക് നയിച്ചത് മുന്നറിയിപ്പ് ലംഘിച്ചത്!!!

ആക്രമണത്തിന് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌

Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം സംബന്ധിച്ച് വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഹൈവേയില്‍ വച്ച് രാഷ്ട്രീയ റൈഫിള്‍സ് വാഹനവ്യൂഹം ആക്രമിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പുതന്നെ ശ്രീനഗര്‍- ജമ്മു ഹൈവേയില്‍ വച്ച് ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ഇതെക്കുറിച്ച് വെളിപ്പെടുത്തിയതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ജൂണ്‍ 25നും പാംപോറില്‍ ഭീകരാക്രമണമുണ്ടായിരുന്നു. എന്നാല്‍ നജനവാസ പ്രദേശമായ കഡ്ബല്‍ എന്ന സ്ഥലത്തുകൂടി വാഹനം കടന്നു പോകുമ്പോള്‍ ആക്രമണമുണ്ടായതിനാല്‍ സൈന്യം തിരിച്ചടിയ്ക്കാതെ പിന്‍വാങ്ങുകയായിരുന്നു എന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പാംപോര്‍ ഭീകരാക്രമണം

പാംപോര്‍ ഭീകരാക്രമണം

3 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ശനിയാഴ്ച പാംപോറില്‍ ശ്രീനഗര്‍- ജമ്മു ഹൈവേയില്‍ വച്ച് ആക്രമിക്കപ്പെടുന്നത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

മുന്നറിയിപ്പ് ലഭിച്ചിരുന്നു

മുന്നറിയിപ്പ് ലഭിച്ചിരുന്നു

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12. 30 ഓടെ ശ്രീനഗര്‍ - ജമ്മു ഹൈവേയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സന്ദേശം ലഭിച്ചിരുന്നുവെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അപ്രതീക്ഷിത ആക്രമണം

അപ്രതീക്ഷിത ആക്രമണം

വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ രണ്ട് ബൈക്കുകളിലായെത്തിയ ഭീകര്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. ആക്രമണം പത്ത് മിനിറ്റോളം നീണ്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തു.

മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു

മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു

ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായി ജമ്മു കശ്മീര്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഭീകരരുടെ താവളം

ഭീകരരുടെ താവളം

ജമ്മു കശ്മീരില്‍ ഭീകരരുടെ സാന്നിധ്യമുള്ള പാംപോര്‍ കൂടുതല്‍ ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഇതിന് പുറമേ ഭീകരസാന്നിധ്യമുള്ള ട്രാല്‍, പുല്‍വാമ, കാകപുര, രത്‌നി പുര എന്നിവയ്ക്കിടയിലുള്ള പ്രദേശം കൂടിയാണ് പാംപോര്‍.

ആക്രമണങ്ങള്‍ വര്‍ധിയ്ക്കുന്നു

ആക്രമണങ്ങള്‍ വര്‍ധിയ്ക്കുന്നു

ദക്ഷിണ കശ്മീരിലെ ദേശീയ പാതയില്‍ ഈ വര്‍ഷം മാത്രം നടന്നത് ഏഴ് വലിയ ഭീകരാക്രമണങ്ങളാണ്. കശ്മീര്‍ താഴ് വരയില്‍ ഉണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ നാലാമത്തെ വലിയ ഭീകരാക്രണത്തിന് സാക്ഷ്യം വഹിയ്ക്കുന്നതും പാംപോറാണ്.

 യുവാക്കള്‍ ഭീകര്‍ക്കൊപ്പം

യുവാക്കള്‍ ഭീകര്‍ക്കൊപ്പം

കശ്മീരില്‍ വേരുറപ്പിച്ചിട്ടുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ പരിശീലിപ്പിച്ച കശ്മീരി യുവാക്കളാണ് അത്യാധുനിക സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സൈിക വാഹന വ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.

English summary
Jammu Kashmir: Pampore attack despite strong intelligence warning. Convoy of Rashtriya Rifles was ambushed near the Kadlibal area in Pampore town on Saturday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X