സുരക്ഷാ സേനക്കെതിരെയുള്ള ആരോപണം തള്ളി പോലീസും സിആര്‍പിഎഫും!! ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി വേണം!
ശ്രീനഗര്‍: കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനക്കുള്ളില്‍ പിളര്‍പ്പുണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് ജമ്മു കശ്മീര്‍ പോലിസും സിആര്‍പിഎഫും. ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് വാദം. ഡബ്ല്യൂഎസ്കെ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനക്കുള്ളില്‍ പിളര്‍പ്പുണ്ടായെന്നാണും ട്വിറ്റര്‍ അക്കൗണ്ട് അവകാശപ്പെടുന്നുണ്ട്. ഒരു മുസ്ലിം പോലീസ് ഉദ്യോഗസ്ഥന്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും അക്കൗണ്ട് അവകാശപ്പെടുന്നു.
ആക്രമണം കര്‍ഫ്യൂ പാസില്ലാതെ എത്തിയ ഗര്‍ഭിണിയെ പോകാന്‍ അനുവദിക്കാത്തതാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും അക്കൗണ്ട് അവകാശപ്പെടുന്നു. എന്നാല്‍ ഈ വാദം ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും നിഷേധിച്ചിട്ടുണ്ട്. ഈ വാദം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ട്വിറ്ററിലാണ് സിആര്‍പിഎഫ് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യയിലെ എല്ലാ സുരക്ഷാ സേനകളും പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. യൂണിഫോമിന്റെ നിറം വേറെയാണെങ്കിലും ദേശസ്നേഹമാണ് ഞങ്ങളുടെ ഹൃദയത്തിന്റെ നിലനില്‍പ്പെന്നും സിആര്‍പിഎഫ് ട്വീറ്റില്‍ കുറിച്ചു. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനായ ഇംതിയാസ് ഹുസൈനാണ് ഈ വിഷയം ട്വിറ്ററില്‍ ഉന്നയിച്ചത്. ഒരു പാക് മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റാണ് ഇതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ നടപടികള്‍ക്കായി ട്വീറ്റ് ട്വിറ്ററിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ജമ്മു കശ്മീര്‍സ പൊലീസ് വ്യക്തമാക്കിയത്.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സുരക്ഷാസേനയെ കരുവാക്കിക്കൊണ്ടുള്ള ട്വീറ്റ് പുറത്തുവരുന്നത്. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കും ക്രമസമാധാന നിലനിര്‍ത്തുന്നതിനുമായാണ് കശ്മീരില്‍ എക്കാലത്തേക്കാളുമധികം സൈന്യത്തെ കശ്മീര്‍ താഴ് വരയില്‍ വിന്യസിക്കുന്നത്. പാക് മാധ്യമപ്രവര്‍ത്തകന്റേതെന്ന് പറയപ്പെടുന്ന പോസ്റ്റിനെതിരെ സിആര്‍പിഎഫ് വക്താവും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ സുരക്ഷാ സേന ഐക്യമുള്ളവരും ഒരേ കാര്യത്തിന് നിലകൊള്ളുന്നവരുമാണ്. വിദ്വേഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കില്ലെന്നും ഡെപ്യൂട്ടര്‍ ജനറല്‍ മോസസ് ട്വീറ്റ് ചെയ്യുന്നു.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് കത്തയച്ചിട്ടുണ്ട്. എട്ടോളം അക്ക ണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ കശ്മീര്‍ താഴ്വരയിലെ സമാധാനത്തെ ഹനിക്കുന്ന രീതിയിലേക്ക് ട്വിറ്റര്‍ വഴി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications