വിശ്വാസം കോണ്‍ഗ്രസില്‍ മാത്രം; ജമ്മൂകശ്മീരിലെ മുതിര്‍ന്ന പിഡിപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
Recommended Video

ശ്രീനഗര്‍: ജമ്മുകശ്മീരിലെ മുതര്‍ന്ന പിഡിപി നേതാവ് അക്തര്‍ ഖസാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മുക്ശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജി എ മിറിന്‍റെ നേതൃത്വത്തില്‍ അക്തര്‍ ഖസാനെയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതായി കോണ്‍ഗ്രസ് ഔദ്യോഗിക പത്രകുറിപ്പിലൂടെ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങള്‍ക്കെ കണ്ടെത്തുവാനും, അതി പരിഹരിക്കാനും ഇന്ന് രാജ്യത്ത് കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും സ്വീകരണ യോഗത്തില്‍ അക്തര്‍ ഖസാന അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ നയങ്ങളിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും യോഗത്തില്‍ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവിന്‍റെ കൂടുമാറ്റം പിഡിപിക്ക് കനത്ത തിരിച്ചടിയാണ്. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി സര്‍ക്കാര്‍ രാജിവെച്ചതിന് ശേഷം ഗവര്‍ണ്ണര്‍ ഭരണം നില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും ഉണ്ടായേക്കും.












Click it and Unblock the Notifications