കശ്മീര്‍: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ 2000 രൂപ നോട്ടുകള്‍,പുതിയതിനും വ്യാജന്‍
പുതിയ ഇന്ത്യന്‍ നോട്ടുകള്‍ക്കും ഇവയക്കും പാകിസ്താന്‍ വ്യാജനുണ്ടാക്കും
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് പുതിയ 2000 രൂപനോട്ടുകള്‍ കണ്ടെടുത്തു. നോട്ട് പുറത്തിറക്കി രണ്ടാഴ്ചക്കുള്ളിലാണ് പുതിയ നോട്ടുകള്‍ ഭീകരരുടെ പക്കല്‍ നിന്ന് കണ്ടെടുക്കുന്നത്. രണ്ട് ഭീകരരാണ് ബന്ദിപ്പോരയില്‍ ചൊവ്വാഴ്ച രാവിലെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
രാജ്യത്തേക്ക് കള്ളനോട്ട് എത്തുന്നതിന് പര്യവസാനം കുറിയക്കുന്നതിനുള്ള നീക്കത്തിനിടെയാണ് പുതിയതായി ഇന്ത്യ പുറത്തിറക്കിയ 2000 രൂപ നോട്ട് ഭീകരരുടെ കയ്യില്‍ എത്തിയിട്ടുള്ളത്. പുതിയ ഇന്ത്യന്‍ കറന്‍സികള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമ്പോഴും പുതിയ നോട്ടുകളുടെ വ്യാജന്‍ പുറത്തിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കണ്ടെടുത്തത് നോട്ടുകള്‍
സ്‌ഫോടകവസ്തുക്കള്‍, തോക്കുകള്‍, നൂറ് രൂപയുയേടും പുതിയ 2000 രൂപയുടേയും നോട്ടുകളും സൈന്യം വധിച്ച ഭീകരില്‍ നിന്ന് കണ്ടെടുത്തു. വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരച്ചില്‍ നടക്കുന്നു
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം വധിച്ചെങ്കിലും കൂടുതല്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്തുനടന്നുകൊണ്ടിരിക്കുകയാണ്.

നോട്ട് നിരോധനം
രാജ്യത്തുള്ള കള്ളനോട്ടുകളുടെ ക്രയവിക്രയം ഇല്ലാതുക്കുകയെന്ന ലക്ഷ്യംകൂടി കണക്കിലെടുത്താണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. അതിര്‍ത്തി കടന്നെത്തുന്ന വ്യോജനോട്ടുകള്‍ രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

കള്ളനോട്ട് തടയാനുള്ള നീക്കം പാളി!!
500, 1000 രൂപ നോട്ടുകളുടെ വ്യാജന്‍ വന്‍തോതില്‍ അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള വ്യാജനോട്ടുകളുടെ ഒഴുക്ക് തടയുന്നതിന് കൂടി ലക്ഷ്യമിട്ടുകൊണ്ട് ഇത്തരത്തിലൊരു നീക്കം. അതീവ സുരക്ഷാ മാനദണ്ഡങ്ങളോടെ പുറത്തിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദം.












Click it and Unblock the Notifications