കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: താഴ് വര കലുഷിതം, നാല് ഭീകരരെ വധിച്ചു, ശ്രമം ഉപ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗര്‍ ലോക് സഭാ മണ്ഡലത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനികരിക്കെ കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചിട്ടുള്ളത്. ജമ്മു കശ്മീരിലെ കെറാന്‍ സെക്ടറിലായിരുന്നു സംഭവം. സൈന്യം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ പോലീസ് സ്‌റ്റേഷന നേരെ വെടിയുതിര്‍ത്ത ഭീകരര്‍ക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഞായറാഴ്ച ഒരു സംഘം ഭീകരര്‍ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആക്രമണത്തില്‍ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

sec-forces

കഴിഞ്ഞ ദിവസം ഛരാന്‍ ഇ ഷെരീപ് മേഖലയിലെ പാഖന്‍പുരിയില്‍ പ്രതിഷേധക്കാര്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ശക്തമായിരുന്നു. സംഘര്‍ഷത്തില്‍ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 150 പ്രതിഷേധക്കാര്‍ക്കും സൈനികര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് പിഡിപി നേതാവ് താരീഖ് ഹമീദ് രാജി വച്ചതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിയുന്നത്.

English summary
A day after violent clashes claimed eight lives during the bypoll in the Srinagar Lok Sabha constituency, security forces foiled an infiltration bid along the Line of Control (LoC) on Monday, killing at least four militants in Keran sector of Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X