കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

  • By Mithra Nair
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ താങ്മാര്‍ഗ് മേഖലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനും ഒരു ജവാനുമാണ് മരിച്ചത്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ ഒരു സൈനികനും മൂന്നു ഗ്രാമീണര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

വടക്കന്‍ കശ്മീരിലെ പഠാനിലാണ് സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതിനെ തുടര്‍ന്നാരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണ്.

kashmir

അതിര്‍ത്തിക്കടുത്തുള്ള ഹാര്‍ദുഷൂര ഗ്രാമത്തില്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന നടത്താനെത്തിയ പൊലീസിനു നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പൊലീസ് തിരിച്ചടിക്കുകയായിരുന്നു.

ഭീകരരെ കീഴടക്കാനായി സൈന്യവും പൊലീസിനോടൊപ്പം ചേര്‍ന്ന് തിരിച്ചടിക്കാനാരംഭിച്ചിട്ടുണ്ട്. മൂന്ന് ഭീകരരാണ് പ്രദേശത്തുള്ള ഒരു വീട്ടില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് സൂചന.

English summary
Two security personnel were killed and a civilian was injured in an encounter with militants in Tangmarg area of north Kashmir's Baramulla district on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X