ഏഴ് കൂട്ടം വിഭവങ്ങള്‍, അതിഥികള്‍ 500 പേര്... വിവാഹത്തിന് ഇനി ഇത്രയും മതിയെന്ന് സര്‍ക്കാര്‍!
വിവാഹ പരിപാടികള്‍ മാത്രമല്ല, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീനഗര്‍: വിവാഹത്തിന് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണത്തിലും നിബന്ധനകള്‍. വിഭവങ്ങളുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. മകളുടെ വിവാഹത്തിന് 500ഉം മകന്റെ വിവാഹത്തിന് 400ഉം പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
വിവാഹ പരിപാടികള്‍ മാത്രമല്ല, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് ഏഴ് സസ്യ-സസ്യേതര വിഭവങ്ങളും മറ്റ് രണ്ട് വിഭവങ്ങളും മാത്രമേ വിളമ്പാന്‍ പാടുള്ളൂ. വിവാഹ നിശ്ചയമടക്കമുള്ള ചടങ്ങുകള്‍ക്ക് 100 പേരെ ക്ഷണിക്കാവുന്നതാണ്.

ഇരുപതിലധികം വിഭവങ്ങള്‍
ഇരുപതിലധികം വിഭവങ്ങള്‍ വിളമ്പുന്നത് കശ്മീര്‍ വിവാഹങ്ങളില്‍ സാധാരണയാണ്. ഇതിലൂടെ ഒരുപാട് ഭക്ഷണം പാഴാകുന്നുവെന്ന പരാതി വ്യാപകമാണ്.

നിരോധനം
ക്ഷണക്കത്തുകള്‍ക്കൊപ്പം ഉണങ്ങിയ പഴങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ നല്‍കുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരവ്
ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. വിഭവങ്ങളുടെ അമിത ഉപയോഗം തടയാനാണ് സര്‍ക്കാരിന്റെ ഉത്തരവ്.

ഉച്ചഭാഷിണി
സര്‍ക്കാര്‍, സ്വകാര്യ ചടങ്ങുകളില്‍ ഉച്ചഭാഷിണികളും പടക്കങ്ങളും ഉപയോഗിക്കുന്നതും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications