കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് കൂട്ടം വിഭവങ്ങള്‍, അതിഥികള്‍ 500 പേര്‍... വിവാഹത്തിന് ഇനി ഇത്രയും മതിയെന്ന് സര്‍ക്കാര്‍!

വിവാഹ പരിപാടികള്‍ മാത്രമല്ല, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • By Akshay
Google Oneindia Malayalam News

ശ്രീനഗര്‍: വിവാഹത്തിന് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണത്തിലും നിബന്ധനകള്‍. വിഭവങ്ങളുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. മകളുടെ വിവാഹത്തിന് 500ഉം മകന്റെ വിവാഹത്തിന് 400ഉം പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

വിവാഹ പരിപാടികള്‍ മാത്രമല്ല, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് ഏഴ് സസ്യ-സസ്യേതര വിഭവങ്ങളും മറ്റ് രണ്ട് വിഭവങ്ങളും മാത്രമേ വിളമ്പാന്‍ പാടുള്ളൂ. വിവാഹ നിശ്ചയമടക്കമുള്ള ചടങ്ങുകള്‍ക്ക് 100 പേരെ ക്ഷണിക്കാവുന്നതാണ്.

 ഇരുപതിലധികം വിഭവങ്ങള്‍

ഇരുപതിലധികം വിഭവങ്ങള്‍

ഇരുപതിലധികം വിഭവങ്ങള്‍ വിളമ്പുന്നത് കശ്മീര്‍ വിവാഹങ്ങളില്‍ സാധാരണയാണ്. ഇതിലൂടെ ഒരുപാട് ഭക്ഷണം പാഴാകുന്നുവെന്ന പരാതി വ്യാപകമാണ്.

 നിരോധനം

നിരോധനം

ക്ഷണക്കത്തുകള്‍ക്കൊപ്പം ഉണങ്ങിയ പഴങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ നല്‍കുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരവ്

ഉത്തരവ്

ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. വിഭവങ്ങളുടെ അമിത ഉപയോഗം തടയാനാണ് സര്‍ക്കാരിന്റെ ഉത്തരവ്.

ഉച്ചഭാഷിണി

ഉച്ചഭാഷിണി

സര്‍ക്കാര്‍, സ്വകാര്യ ചടങ്ങുകളില്‍ ഉച്ചഭാഷിണികളും പടക്കങ്ങളും ഉപയോഗിക്കുന്നതും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്.

English summary
The Jammu and Kashmir government has ordered a number of restrictions on weddings and other functions in the state in a bid to curb the misuse of resources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X