ഇര്‍ഫാന സര്‍ഗര്‍ സമൂഹത്തിന് കരുത്താണ്; ആശ്ചര്യപ്പെടുത്തുന്ന ഇവരുടെ പ്രവര്‍ത്തിയും
ശ്രീനഗര്‍: രാജ്യത്താകമാനം കൊവിഡ്-19 പടര്‍ന്നു പിടിച്ചതോടെ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം നേരിടുന്നവര്‍ക്ക് പല സംഘടനകളും വ്യക്തികളും അത്തരം വസ്തുക്കള്‍ എത്തിക്കുന്ന പ്രവര്‍ത്തികളും തുടരുന്നു. അതിനിടെ ജമ്മുകശ്മീരില്‍ നിന്നും പുറത്ത് വരുന്നത് മറ്റൊരു കാഴ്ച്ചയാണ്.
കാശ്മീര്‍ താഴ്വരക്ക് സമീപം ശ്രീനഗറില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന് കിറ്റുകള്‍ എത്തിച്ചുനല്‍കുകയാണ് ഇര്‍ഫാന സര്‍ഗര്‍ എന്ന യുവതി. തീര്‍ത്തും സൗജന്യമായാണ് നാപ്കിന് വിതരണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കശ്മീരിലെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ സ്ത്രീകള്‍ക്ക് അവശ്യവസ്തുക്കളിലൊന്നായ സാനിറ്റൈസറി നാപ്കിനുകള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകയുണ്ടായി.
പിന്നീട് സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് താല്പര്യത്തോട് കൂടി ഇവാ സേഫ്റ്റി കിറ്റ് എന്ന പേരില്‍ സംരംഭം തുടങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി ശ്രീനഗറിന് ചുറ്റുമുള്ള 15 ഓളം വാഷ് റൂമുകളില്‍ ഇര്‍ഫാന സര്‍ഗര്‍ സാനിറ്റെസര്‍ കിറ്റുകള്‍ വിതരണം ചെയ്തു. പിന്നീട് ഈ ഉദ്യമത്തിന്റെ ഭാഗമായി കിറ്റ് വിതരണം മറ്റ് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
തന്റെ ശമ്പളത്തിന്റെ പകുതി ഭാഗം ഉപയോഗിച്ചാണ് ഇര്‍ഫാന ഈ സംരംഭവത്തിന് മുന്നിട്ടറിങ്ങിയിരിക്കുന്നത്. ആരോഗ്യകരവും സുരക്ഷിതവുമായ ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനാവശ്യമായ എല്ലാ വസ്തുക്കളും അടങ്ങിയതാണ് കിറ്റ്. സാനിറ്ററി നാപ്കിന്, ആന്റി പ്ലാസ്മോഡിക്സ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സ്ത്രീകള്‍ ഒരു സമൂഹത്തിന്റെ നെടും തൂണുകളാണെന്നും അവരു െജീവിതം ആരോഗ്യകരമായിരിക്കുകയും വേണം. നിരവധി പേര് ഇതിനകം തന്നെ ഇര്‍ഫാനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇര്‍ഫാനയുടെ പ്രവര്‍ത്തി വളരെ മികച്ചതാണെന്നും ലോക്ക്ഡൗണില്‍ പുറത്തേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരെ ബന്ധപ്പെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികളിലൊരാളായ മറിയം പറഞ്ഞു.
ഇത് ജനങ്ങളില്‍ നല്ല മാറ്റങ്ങള്‍ക്ക് കാരണമാവുമെന്നും നമുക്ക് ആരോഗ്യപൂര്‍ണ്ണമായ സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.
സച്ചിന് പൈലറ്റിന്റെ മടക്കത്തിന് വഴിയൊരുങ്ങുന്നു?: നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്, ആദ്യം ചര്‍ച്ച
ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമോ? 2 സംശയങ്ങളുടെ ചുരുളഴിക്കാന്‍ സിബിഐ
'തട്ടിപ്പുക്കാരി ഓഫീസില്‍ കയറി ഇറങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണ നൈപുണ്യമാണുള്ളത്'
അമിത് ഷായ്ക്ക് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചു