കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ !!! പാക് സൈന്യത്തിനു മറുപടി നല്‍കി ഇന്ത്യന്‍ സേന

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നൗഷേര സെക്ടറില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു-കാശ്മീരിലെ നൗഷേര സെക്ടറിലാണ് പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌.പാക് ആക്രമണത്തില്‍ രണ്ടു ഗ്രാമവാസികള്‍ കൊല്ലപ്പെടുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് പാക് സേന വെടിയുതിര്‍ക്കുകയായിരുന്നു.പാക് സൈന്യത്തിന്റെ വെയിവെയ്പ്പിനു ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി നല്‍കിയിട്ടുണ്ട്.പ്രത്യാക്രമണം തുടരുന്നതായി സൈനിക വൃത്തങ്ങല്‍ അറിയിച്ചു.

Indian army

ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളും,82 ,120 എംഎം മോട്ടോറുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്താന്റെ ആക്രമണം. ഒരാഴ്ചകകം ഇതു രണ്ടാം തവണയാണ് നൗഷേര സെക്ടറില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.വ്യാഴ്ച നടത്തിയ പാക് വെടിവയ്പ്പില്‍ ഒരു സ്ത്രി കൊല്ലപ്പെടുകയും ഒരാള്‍ക്കു പരിക്കല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം, ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാകിസ്താന്‍. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ ജാദവിന്റെ പാക് വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിയില്‍ നിരത്തി ശക്തമായി ഉന്നയിക്കുമെന്നും പാക് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

English summary
At least two civilians were killed and three injured in heavy cross-border shelling by Pakistan along the Line of Control (LoC) in Nowshera sector of Jammu and Kashmir’s Rajouri district on Saturday morning, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X