ജന്‍ ധന് യോജനയില്‍ 5 കോടി അക്കൗണ്ടുകള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ജന്‍ ധന് യോജനയില്‍ വ്യാഴാഴ്ചവരെ 5 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായി കേന്ദ്രമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നതാണ് പദ്ധതി. ഓഗസ്തില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ വെറും ഒരു മാസം കൊണ്ടാണ് അഞ്ചുകോടി അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നത്.
അഞ്ചു കോടി അക്കൗണ്ടുകളിലും ശരാശരി 900 രൂപ പ്രകാരം ആകെ 3,500 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി മന്ത്രാലയം അറിച്ചു. ധനകാര്യ സേവന സെക്രട്ടറി ജി.എസ് സന്ധുവാണ് ഇന്തോ അമേരിക്കന്‍ ചേംബറിന്റെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കവെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ടുകള്‍ക്ക് ഇരട്ടിപ്പ് ഒഴിവാക്കാനായി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്നും സന്ധു അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ആദ്യദിനം തന്നെ ഒന്നരക്കോടി പേര് അക്കൗണ്ട് തുറന്നിരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26നകം ഏഴരക്കോടിയുടെ അക്കൗണ്ടുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇന്‍ഷുറന്‍സ്, പെന്ഷന്, വായ്പ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരികയാണ് പദ്ധതിയിലൂടെ സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം.
പണക്കാര്‍ക്ക് മാത്രം ലഭ്യമായിരുന്ന സാമ്പത്തിക ഇടപാടുകള്‍ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പദ്ധതിയില്‍ അംഗങ്ങളാകുന്ന പാവപ്പെട്ടവര്‍ക്കെല്ലാം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും 30000 രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സും ലഭിക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications