കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്‍ ധന്‍ യോജനയില്‍ 5 കോടി അക്കൗണ്ടുകള്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ജന്‍ ധന്‍ യോജനയില്‍ വ്യാഴാഴ്ചവരെ 5 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായി കേന്ദ്രമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നതാണ് പദ്ധതി. ഓഗസ്തില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ വെറും ഒരു മാസം കൊണ്ടാണ് അഞ്ചുകോടി അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നത്.

അഞ്ചു കോടി അക്കൗണ്ടുകളിലും ശരാശരി 900 രൂപ പ്രകാരം ആകെ 3,500 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി മന്ത്രാലയം അറിച്ചു. ധനകാര്യ സേവന സെക്രട്ടറി ജി.എസ് സന്ധുവാണ് ഇന്തോ അമേരിക്കന്‍ ചേംബറിന്റെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കവെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ടുകള്‍ക്ക് ഇരട്ടിപ്പ് ഒഴിവാക്കാനായി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്നും സന്ധു അറിയിച്ചു.

pm-jan-dhan-yojana

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ആദ്യദിനം തന്നെ ഒന്നരക്കോടി പേര്‍ അക്കൗണ്ട് തുറന്നിരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26നകം ഏഴരക്കോടിയുടെ അക്കൗണ്ടുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, വായ്പ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് പദ്ധതിയിലൂടെ സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം.

പണക്കാര്‍ക്ക് മാത്രം ലഭ്യമായിരുന്ന സാമ്പത്തിക ഇടപാടുകള്‍ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പദ്ധതിയില്‍ അംഗങ്ങളാകുന്ന പാവപ്പെട്ടവര്‍ക്കെല്ലാം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും 30000 രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സും ലഭിക്കും.

English summary
Jan Dhan Yojana bank accounts cross 5 crore-mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X