കോണ്‍ഗ്രസ് സഖ്യം സിപിഎമ്മിനെ തുണക്കില്ല, ടിപ്ര മോത കയറും; ബിജെപിക്ക് തുടര്‍ഭരണമെന്ന് പ്രവചനം
അഗര്‍ത്തല: ത്രിപുരയില്‍ ബി ജെ പിക്ക് തുടര്‍ ഭരണം പ്രവചിച്ച് ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍. ബി ജെ പിക്ക് 29 സീറ്റ് മുതല്‍ 40 സീറ്റ് വരെ ലഭിക്കും എന്നാണ് ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 39 ശതമാനം മുതല്‍ 43 ശതമാനം വരെ വോട്ട് ഷെയര്‍ ആണ് ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍ ബി ജെ പിക്ക് പ്രവചിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി സംസ്ഥാനത്ത് തിരിച്ചുവരാനുള്ള സി പി എം ശ്രമം സംസ്ഥാനത്ത് വിലപ്പോവില്ല എന്നാണ് ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍ പറയുന്നത്. സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് ഒമ്പത് മുതല്‍ 16 വരെ സീറ്റ് ആണ് പ്രവചിക്കുന്നത്.
37 ശതമാനം മുതല്‍ 41 ശതമാനം വരെ വോട്ട് ഷെയര്‍ ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍ സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് പ്രവചിക്കുന്നുണ്ട്. ടിപ്ര മോത സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയാകും എന്നാണ് ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

10 സീറ്റ് മുതല്‍ 14 സീറ്റ് വരെ ടിപ്ര മോതക്ക് ലഭിക്കും എന്നാണ് ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 15 ശതമാനം മുതല്‍ 22 ശതമാനം വരെ വോട്ട് ഷെയറും ടിപ്ര മോതക്ക് ജന്‍ കി ബാത് - ഇന്ത്യാ നൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചേക്കാം.
60 അംഗ നിയമസഭയാണ് ത്രിപുരയിലേത്. 31 സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഫെബ്രുവരി 16 നായിരുന്നു ത്രിപുരയില്‍ വോട്ടെടുപ്പ് നടന്നത്. മാര്‍ച്ച് രണ്ടിന് ഫലമറിയാം. രണ്ടരപതിറ്റാണ്ടിലേറെയായി സി പി എം നേതൃത്വത്തില്‍ തുടര്‍ ഭരണം നടത്തിയ ഇടതുപക്ഷത്തിന് 2018 ല്‍ ആണ് സംസ്ഥാനത്ത് കാലിടറിയത്.












Click it and Unblock the Notifications