കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...

ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയ്ക്ക് നേരെയാണ് ബുധനാഴ്ച രാവിലെ ആക്രമണമുണ്ടായത്.

Google Oneindia Malayalam News

കൊൽക്കത്ത: ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് ബംഗാളിൽ ജനസംഘം സ്ഥാപകന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം. കൊൽക്കത്ത ടോളിങിൽ സ്ഥിതിചെയ്യുന്ന ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയ്ക്ക് നേരെയാണ് ബുധനാഴ്ച രാവിലെ ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ജാദവ്പൂർ സർവകലാശാലയിലെ ആറ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്ര ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ റാഡിക്കലിന്റെ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തതിനെതിരെ ബംഗാളിലും വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ അടിച്ചുതകർത്തത്.

അടിച്ചുതകർത്ത് കരി ഓയിലും....

അടിച്ചുതകർത്ത് കരി ഓയിലും....

സൗത്ത് കൊൽക്കത്തയിലെ ടോളിങിൽ സ്ഥാപിച്ച ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയാണ് റാഡിക്കൽ പ്രവർത്തകരായ വിദ്യാർത്ഥികൾ അടിച്ചുതകർത്തത്. പ്രതിമയുടെ കണ്ണും മൂക്കും മുഖവുമെല്ലാം തകർത്തതിന് ശേഷം, പ്രതിമയിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ...

വിദ്യാർത്ഥികൾ...

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ലെനിന്റെയും പെരിയാറിന്റെയും പ്രതിമകൾ തകർത്തതിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച വിദ്യാർത്ഥികളാണ് ടോളിങിൽ അക്രമം നടത്തിയത്.

മാവോയിസ്റ്റ് ബന്ധം...

മാവോയിസ്റ്റ് ബന്ധം...

തീവ്ര ഇടതുപക്ഷ വിദ്യാർത്ഥി സംഘടനായ റാഡിക്കലിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. നാല് വർഷം മുൻപ് ജാദവ്പൂർ സർവകലാശാലയിൽ രൂപംകൊണ്ട മാവോയിസ്റ്റ് അനുകൂല സംഘടനയാണ് റാഡിക്കൽ.

പോലീസ്...

പോലീസ്...

സംഭവത്തിൽ ഒരു പെൺകുട്ടി അടക്കം ആറ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ എട്ട് മണിയോടെ ചുറ്റികയും ആയുധങ്ങളുമായെത്തിയ വിദ്യാർത്ഥി സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികളും പറഞ്ഞു.

 തൃണമൂൽ....

തൃണമൂൽ....

ജനസംഘം സ്ഥാപകന്റെ പ്രതിമ തകർക്കുന്നത് കണ്ട തൃണമൂൽ പ്രവർത്തകരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാലിഘാട്ടിലെ വസതിയോട് ചേർന്നുള്ള സ്ഥലത്താണ് അക്രമസംഭവമുണ്ടായത്.

 ആഭ്യന്തര മന്ത്രി...

ആഭ്യന്തര മന്ത്രി...

പ്രതിമ തകർത്ത വിവരമറിഞ്ഞ് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സോവൻദേബ് ചാറ്റർജിയും സംഭവസ്ഥലത്തെത്തിയിരുന്നു. ഇത്തരത്തിൽ പ്രതിമ തകർത്തുള്ള പ്രതിഷേധങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേടുപാട് സംഭവിച്ച പ്രതിമ പഴയപടിയാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

പ്രതിമകൾ...

പ്രതിമകൾ...

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തിരുന്നു. ഇതിനുശേഷമാണ് രാജ്യത്തെ പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണമുണ്ടായത്.

കമ്മ്യൂണിസ്റ്റ്...

കമ്മ്യൂണിസ്റ്റ്...

കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ പ്രതിമ തകർത്ത സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായെങ്കിലും ബിജെപി നേതാക്കൾ വീണ്ടും പ്രകോപനം തുടർന്നു. അതിനിടെ, തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവ് പെരിയാറിന്റെ പ്രതിമ തകർക്കാനും ബിജെപി നേതാക്കളുടെ ആഹ്വാനമുണ്ടായി.

 പെരിയാർ...

പെരിയാർ...

ബിജെപി നേതാക്കളുടെ ആഹ്വാനം പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. വെല്ലൂരിൽ സ്ഥാപിച്ച പ്രതിമയാണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു സംഘമാളുകൾ കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ ബുധനാഴ്ച രാവിലെ ബോംബെറിയുകയും ചെയ്തിരുന്നു.

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ! നടപടി വേണമെന്ന് ഭരണപക്ഷം; ഗ്രനേഡ് മേശപ്പുറത്ത്...ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ! നടപടി വേണമെന്ന് ഭരണപക്ഷം; ഗ്രനേഡ് മേശപ്പുറത്ത്...

<strong>ലിംഗരാജ ക്ഷേത്രത്തിനുള്ളിൽ വിവാദ വീഡിയോ ചിത്രീകരിച്ച് നടി രവീണ ടണ്ടൻ! നടിക്കെതിരെ വിശ്വാസികൾ...</strong> ലിംഗരാജ ക്ഷേത്രത്തിനുള്ളിൽ വിവാദ വീഡിയോ ചിത്രീകരിച്ച് നടി രവീണ ടണ്ടൻ! നടിക്കെതിരെ വിശ്വാസികൾ...

English summary
jana sangh founder syama prasad mukherjee's statue vandalised in bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X