കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പിന്തുണച്ച രജിനിക്ക് ട്വിറ്ററിന്‍റെ 'പണി കിട്ടി': ജനതാ കര്‍ഫ്യൂ ട്വീറ്റ് നീക്കം ചെയ്തു

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 77 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 333 ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തുടക്കത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പരിശോധിച്ച് അസുഖ ബാധിതരെ കണ്ടെത്തുന്നതില്‍ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ഒരു ദിവസം പരിശോധനയ്ക്ക് എടുക്കാവുന്ന സാമ്പിളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ലാബുകള്‍ക്കുള്ള പരിമിതിയായിരുന്നു ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 പരിശോധിക്കാന്‍ സ്വകാര്യ ലാബുകള്‍ക്ക് കൂടി അനുമതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

തെറ്റുകള്‍

തെറ്റുകള്‍

രജനീകാന്ത് പങ്കുവെച്ച വീഡിയോയില്‍ വസ്തുതാപരമായ തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്വിറ്ററിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടായത്. രജനിയുടെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്റര്‍ അത് നീക്കം ചെയ്യുകയായിരുന്നു. തെറ്റായ വിവരം പങ്കുവെച്ചത് മൂലം ട്വിറ്റിന്റെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ ഡിലീറ്റ് ചെയ്തത്.

14 മണിക്കൂര്‍

14 മണിക്കൂര്‍

കൊറോണ വൈറസ് പടരുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ രജനികാന്ത് പറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ തുമ്മലില്‍ നിന്ന് വീഴുന്ന കണങ്ങള്‍ ഒരു ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കും. വൈറസുള്ള ഉപരിതലത്തിലോ വസ്തുവിലോ സ്പര്‍ശിച്ച് സ്വന്തം വായ, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ചാല്‍ ഒരു വ്യക്തിക്ക് അണുബാധ ഏല്‍ക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

പ്രഖ്യാപിച്ചത് മുതല്‍

പ്രഖ്യാപിച്ചത് മുതല്‍

12 മണിക്കൂർ വീടിനു വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നുമുള്ള വ്യാജപ്രചരണം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായിരുന്നു. 14 മണിക്കൂർ കർഫ്യൂ/നിയന്ത്രണം വിജയിപ്പിക്കാൻ ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂവെന്ന് ഡോ. മനോജ് വെള്ളനാടും, ഡോ ജിനേഷും കഴിഞ്ഞ ദിവസം ഇന്‍ഫോ ക്ലിനിക്കില്‍ ഏഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഏതാനും ദിവസങ്ങൾ

ഏതാനും ദിവസങ്ങൾ

കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകൾ, ചിലപ്പോൾ ഏതാനും ദിവസങ്ങൾ ഒക്കെ അതിജീവിക്കാൻ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും അതിജീവിക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കൊവിഡ് 19 ബാധിതരുടെ എണ്ണം

കൊവിഡ് 19 ബാധിതരുടെ എണ്ണം

അതേസമയം, രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 333 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധതിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 13 സംസ്ഥാനങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശികളാണ്.

 5 മണിക്കുള്ള ക്ലാപ്പ് വലിയ മന്ത്രമാണ്, ബാക്റ്റീയകൾ എല്ലാം നശിച്ച് പോകുമെന്ന് മോഹൻലാൽ 5 മണിക്കുള്ള ക്ലാപ്പ് വലിയ മന്ത്രമാണ്, ബാക്റ്റീയകൾ എല്ലാം നശിച്ച് പോകുമെന്ന് മോഹൻലാൽ

 കൊറോണ വൈറസ് ഇനി സ്വകാര്യ ലാബിലും പരിശോധിക്കാം: ഫീസ് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊറോണ വൈറസ് ഇനി സ്വകാര്യ ലാബിലും പരിശോധിക്കാം: ഫീസ് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

English summary
janata Curfew: twitter deletes rajinikanth's tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X