കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കേറി; കെജ്രിവാള്‍ ജനതാ ദര്‍ബാര്‍ വിട്ടു

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആദ്യ ജനതാ ദര്‍ബാര്‍ ജനത്തിരക്കേറിയതിനെ തുടര്‍ന്ന് അലങ്കോലമായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കാനായി സംഘടിപ്പിച്ച ജനതാ ദര്‍ബാറാണ് ആള്‍ത്തിരക്കേറിയതിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ മുഖ്യമന്ത്രി കെജ്രിവാള്‍ സെക്രട്ടേറിയറ്റിലേക്ക് മടങ്ങി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നും വേണ്ടപോലെ പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നും പിന്നീട് കെജ്രിവാള്‍ ഇതിനോട് പ്രതികരിച്ചു. അടുത്ത ജനതാ ദര്‍ബാറില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കും. തിക്കും തിരക്കുമുണ്ടായി ആളുകള്‍ക്ക് അപകടം പറ്റാതിരിക്കാനാണ് താന്‍ ജനതാ ദര്‍ബാറില്‍ നിന്നും ഇറങ്ങിപ്പോയത്.

Aravind-kejriwal

ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് മന്ത്രിമാരും ജനതാ ദര്‍ബാറില്‍ എത്തി. പരാതികളുമായി മന്ത്രിമാരെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയിരുന്നത്. തിക്കും തിരക്കിനുമൊടുവില്‍ ആളുകള്‍ പോലീസ് ബാരിക്കേഡ് വരെ തകര്‍ത്ത് അകത്തുകയറാന്‍ ശ്രമം തുടങ്ങി. മന്ത്രിമാര്‍ പരാതികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്.

ശനിയാഴ്ചകളില്‍ മുഴുവന്‍ മന്ത്രിമാരും അല്ലാത്ത ദിവസങ്ങളില്‍ ഏതെങ്കിലും മന്ത്രിയും ജനതാ ദര്‍ബാറിന് എത്തുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉറപ്പ്. ജനങ്ങള്‍ക്ക് പരാതികള്‍ മന്ത്രിമാരുടെ കയ്യില്‍ നേരിട്ട് ഏല്‍പ്പിക്കാം. എന്നാല്‍ തുടങ്ങിയ ദിവസം തന്നെ ജനതാ ദര്‍ബാര്‍ അലങ്കോലമായത് ആം ആദ്മി സര്‍ക്കാരിന് ക്ഷീണമായി. പരിപാടി മുടങ്ങിയതില്‍ കെജ്രിവാള്‍ ജനങ്ങളോട് ക്ഷമ ചോദിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നതാണ് പ്രശ്‌നമായത്. പോലീസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ആളുകളെ നിയന്ത്രിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു.

English summary
Janata Darbar: Kejriwal returns, apologises to people for mismanagement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X