കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളര്‍ന്ന ജനതാ പാര്‍ട്ടികള്‍ ലയിച്ച് ഒന്നായി; മുലായം ചെയര്‍മാന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിവിധ സംസ്ഥാനങ്ങളിലായി വിഘടിച്ചു നില്‍ക്കുകയായിരുന്ന ആറു ജനതാ പാര്‍ട്ടികള്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി. പഴയ ജനതാ പാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞു പോയ ജെ.ഡി.യു, ജനതാദള്‍ എസ്, ആര്‍.ജെ.ഡി, സമാജ്‌വാദി ജനത, ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ഒരു കുടക്കീഴില്‍ ഒറ്റ പാര്‍ട്ടിയായി നില്‍ക്കാന്‍ തീരുമാനിച്ചത്. മുലായം സിങ് യാദവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കുന്ന നിര്‍ണായക തീരുമാനം ഉണ്ടായത്.

Janata Parivar announces merger, Mulayam to head new party

ഇതോടെ ലാലു പ്രസാദ് യാദവ്, മുലായം സിങ് യാദവ് തുടങ്ങിയവര്‍ വീണ്ടും ഒരുമിച്ചു പ്രവര്‍ത്തിക്കും. മുലായം സിങ് യാദവ് ആണ് പാര്‍ട്ടിയുടെ ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനും. പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും തീരുമാനിച്ചിട്ടില്ല. ഇവ പിന്നീട് തീരുമാനിക്കുമെന്ന് മുലായംസിങ് യാദവ് പറഞ്ഞു. പാര്‍ട്ടിയുടെ ആറംഗ പാര്‍ലമെന്ററി ബോര്‍ഡിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ്, ഒ.പി ചൗട്ടാല, ശരത് യാദവ്, കമല്‍ മൊറാര്‍ക്കാ, രാം ഗോപാല്‍ എന്നിവരടങ്ങിയ സമിതി പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. പാര്‍ട്ടിയുടെ പേരും ചിഹ്നവും സമിതി തീരുമാനിക്കും. സമാജ്‌വാദി ജനതാ പാര്‍ട്ടി, സമാജ്‌വാദി ജനതാദള്‍ എന്നീ പേരുകളിലൊന്ന് പാര്‍ട്ടിക്ക് നല്‍കാനാണ് തീരുമാനം. എസ്പിയുടെ സൈക്കിള്‍ ചിഹ്നം പൊതു ചിഹ്നമായി സ്വീകരിക്കാനും ഏകദേശ ധാരണ ആയിട്ടുണ്ട്.

ലോകസഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി ഉണ്ടാക്കിയ കുതിപ്പാണ് ജനതാ പാര്‍ട്ടികളുടെ ഒന്നിക്കലിന് നിദാനമായത്. ബിജെപിയെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഒരുമിച്ച പാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Janata Parivar announces merger, Mulayam to head new party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X