ജനതാപാര്‍ട്ടികളുടെ ഒന്നാകല്‍; പ്രതീക്ഷയോടെ എല്‍ഡിഎഫും യുഡിഎഫും
ദില്ലി: ആറു ജനതാപാര്‍ട്ടികള്‍ ലയിച്ച് ഒന്നാകാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ ഇരുമുന്നണികളിലായി നില്ക്കുന്ന ജെ.ഡി.യു, ജനതാദള്‍ എസ് പാര്‍ട്ടികള്‍ തൃശങ്കുവിലായി. ഒറ്റ പാര്ട്ടിയായികഴിഞ്ഞ സ്ഥിതിക്ക് ഇരുമുന്നണികളിലായി തുടരാനാകില്ലെന്നതാണ് നേതാക്കളെ വലയ്ക്കുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.
നിലവില്‍ ജെ.ഡി.യു യു.ഡി.എഫിലും ജനതാദള്‍ എസ് എല്‍.ഡി.എഫിനൊപ്പവുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ജെഡിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയത്. അടുത്തിടെ പാര്‍ട്ടി ഇടതുപക്ഷത്തേക്കു തിരിച്ചുവരികയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അതിനിടയിലാണ് ദേശീയ തലത്തില്‍ പാര്‍ട്ടികള്‍ ഒന്നായത്.

യുഡിഎഫിലേക്ക് പോകുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ജെഡിയു നേതാവ് മാത്യു ടി തോമസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ജനതാദള്‍ എസ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. കേരളത്തിലെ സ്ഥിതിയില്‍ തീരുമാനമുണ്ടാക്കുന്നതിനായി അഞ്ചംഗ സമിതിയെ നിര്‍ദ്ദേശിച്ചതായി മുലായംസിങ് യാദവ് അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനതാ പാര്‍ട്ടികളുടെ തീരുമാനം ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്.
കഴിഞ്ഞദിവസം മുലായം സിങ് യാദവിന്റെ വസതിയില്‍ ചേര്‍ന്ന യോഗമാണ് ജനതാപാര്‍ട്ടിയില്‍ നിന്നും വിഘടിച്ചുപോയ സമാജ്വാദി പാര്‍ട്ടി, ജെ.ഡി.യു, ജനതാദള്‍ എസ്, ആര്.ജെ.ഡി, സമാജ്വാദി ജനത, ലോക്ദള്‍ എന്നീ പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി ലയിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കാനും തീരുമാനമായി.
-
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം












Click it and Unblock the Notifications