ജന്തർ മന്ദിർ 2.0 പ്രക്ഷോഭം നയിക്കാൻ പുതിയ സമരനായകൻ; ആരാണ് അജിങ്ക്യ ഷിൻഡെ?

സിജെപി നേതാക്കളായ അഭിജിത് ദിപ്കയേയും അശുതോഷ് റാങ്കയേയും സൗരവ് ദാസിനേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ് ഡൽഹി പോലീസ്. പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മൂവരേയും വിമാനത്താവളത്തിലെത്തി വിമാനത്തിന് ഉള്ളിൽ വെച്ച് ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ തങ്ങളെ കസ്റ്റഡിയിലെടുത്തത് കൊണ്ട് പ്രോക്ഷഭം അവസാനിക്കില്ലെന്ന് അഭിജിത്ത് വ്യക്തമാക്കി. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരം ഇനി അജിങ്ക്യ ഷിന്‍ഡെ നയിക്കുമെന്നാണ് ഇപ്പോൾ അദ്ദേഹം അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിജിത് ഇക്കാര്യം പങ്കുവെച്ചത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് റെക്കോഡ് ചെയ്ത വീഡിയോയിലാണ് സമരത്തിൻ്റെ നായക സ്ഥാനം ഷിൻഡെയെ ഏൽപ്പിച്ചതായി അഭിജിത് അറിയിച്ചത്.

ajinkya2-

സിജെപിയുടെ ദേശീയ സംഘടന ചുമതല വഹിക്കുന്ന നേതാവാണ് 35 കാരനായ അജിങ്ക്യ ഷിൻഡെ. അഭിജിത് ദീപ്കേയുമായി വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹം നേരത്തേ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. എഎപിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം മുന്‍ സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്നു. കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഷിൻഡെ ആം ആദ്മിക്ക് വേണ്ടി പ്രവർത്തിച്ചത്. ആം ആദ്മിയിൽ ചേർന്ന ഷിൻഡെ തുടർന്ന് ഗോവയിൽ ആം ആദ്മിക്ക് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.

2016 ലാണ് അഭിജിത് ദീപ്കെയുമായി ഷിൻഡെ സൌഹൃദത്തിലാകുന്നത്. സിജെപിയുടെ രൂപീകരണത്തിൻ്റെ തുടക്കം മുതൽ ടീമിൻ്റെ ഭാഗമാണ് ഷിൻഡെ. സിജെപിയുടെ നേതൃത്വത്തിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന ആദ്യ ജന്തർ മന്തർ പ്രക്ഷോഭത്തിലും നിർണായ ഇടപെടൽ ഷിൻഡെ നടത്തിയിരുന്നു. സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച സ്കൂൾ 'ടീക്ക് കരോ' എന്ന സിജെപി ക്യാമ്പെയ്നെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് മുംബൈയിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഷിൻഡെയുടെ നേതൃത്വത്തിലായിരുന്നു സിജെപി സമരം നടത്തിയത്.

ഇനി സമരത്തിൻ്റെ ഗതിയെന്ത്?

കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിജെപിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ യുവജന പ്രക്ഷോഭമായിരുന്നു നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സിജെപി നടത്തിയ സമരം. യുവാക്കൾ ഒന്നടങ്കം രംഗത്തെിറങ്ങുകയും പ്രതിപക്ഷം അവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിന് മുന്നിൽ സർക്കാരിന് വഴങ്ങേണ്ടി വന്നു. അതുകൊണ്ട് തന്നെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരത്തെ കേന്ദ്രം അരയും തലയും മുറുക്കി നേരിടുമെന്ന് ഏറെകുറെ വിലയിരുത്തപ്പെട്ടിരുന്നു.

ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രക്ഷോഭത്തെ നേരിടാനായി ജന്തർ മന്തറിൽ വിന്യസിച്ചത്. ഇവിടെയെത്തിയ നേതാക്കളെ രാവിലെ മുതൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. സിജെപി നേതാക്കൾ ഡൽഹിയിലെത്തിയാൽ അവരേയും കസ്റ്റഡിലെടുത്തേക്കുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ വിമാനത്തിന് ഉള്ളിൽ കയറി കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന കണക്കുകൂട്ടൽ സിജെപി നേതാക്കൾക്ക് ഉണ്ടായിരുന്നില്ല. അതേസമയം പ്രധാന നേതാക്കൾ അറസ്റ്റിലായെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു.

'നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അവരെ ആരേയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. അവർക്ക് അഭിഭാഷകരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. മോദി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. ഇതിനേക്കാൾ ബേധം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലേ', സിജെപി ചോദിച്ചു. ജനാധിപത്യത്തിലെ വിയോജിപ്പുകൾ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സിജെപി അഭ്യർത്ഥിച്ചു.

https://youtube.com/shorts/SW24mwh2Pjo

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma