Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജന്തര്‍ മന്തര്‍ സീസണ്‍ 2' ഉടനെ തന്നെ, സിജെപി വീണ്ടും സമരമുഖത്തേക്കെന്ന് വ്യക്തമാക്കി അഭിജീത് ദീപ്കെ

ന്യൂ ഡല്‍ഹി: ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജന്തര്‍ മന്തര്‍ സീസണ്‍ 2 എപ്പോള്‍ ആരംഭിക്കും എന്നാണ് നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ചോദിക്കുന്നത്. അവരോട് പറയാനുളളത് സീസണ്‍ 2 ഉടനെ തന്നെ ആരംഭിക്കും എന്നാണ്, അഭിജീത് ദീപ്‌കെ പറഞ്ഞു.

ചോറ് ഇവിടെ കൂറ് അയൽ രാജ്യത്തോട്, കുറുക്കനേക്കാളും നല്ലത് നായ, നസറുദ്ദീൻ ഷാക്കെതിരെ കങ്കണ
ചോറ് ഇവിടെ കൂറ് അയൽ രാജ്യത്തോട്, കുറുക്കനേക്കാളും നല്ലത് നായ, നസറുദ്ദീൻ ഷാക്കെതിരെ കങ്കണ

ഏത് വിഷയത്തില്‍ എപ്പോള്‍ സമരം ആരംഭിക്കും എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ സിജെപി വ്യക്തമാക്കിയിട്ടില്ല. അതിനിടെ ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് സിജെപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നില്ലെന്നും ഝാര്‍ഖണ്ഡ് സമരം ഹൈജാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിജെപി നേതൃത്വം വ്യക്തമാക്കുന്നു.

Jantar Mantar

ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്ക് വേണ്ടി പുതിയ ക്യാംപെയ്‌ന് സിജെപി തുടക്കമിടാന്‍ പോവുകയാണ്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പോയി അവിടെ ടോയ്‌ലറ്റ്, ഉച്ചഭക്ഷണം, ശുദ്ധജലം അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് പരിശോധിക്കുകയും വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് ചിത്രീകരിച്ച് പങ്കുവെയ്ക്കുകയും ചെയ്യണമെന്ന് ദീപ്‌കെ അഭ്യര്‍ത്ഥിച്ചു.

അതിനിടെ ഉത്തര്‍പ്രദേശിലടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് സമരവുമായി രംഗത്ത് വന്നിരുന്നു. ഉത്തര്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ സ്‌കൂളിലേക്ക് റോഡ് വേണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് സിജെപി പിന്തുണ അറിയിച്ചു. കുട്ടികളെ അഭിനന്ദിച്ച ദീപ്‌കെ അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉറപ്പാക്കേണ്ട വിഷയമായിരുന്നുവെന്നും പ്രതികരിച്ചു.

കേരളത്തിൽ സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ? വിമർശിച്ച് പി രാജീവ്
കേരളത്തിൽ സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ? വിമർശിച്ച് പി രാജീവ്

അതിനിടെ സിജെപി യോഗത്തിന് സ്ഥലം നല്‍കാതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അഭിജീത് ദീപ്‌കെ ആരോപിച്ചു. ഡല്‍ഹിയില്‍ സിജെപി വളണ്ടിയര്‍മാരുടെ യോഗം ചേരാന്‍ ഒരു ഹാള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും കെട്ടിട ഉടമകളെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ദീപ്‌കെ ആരോപിച്ചു. സിജെപിക്ക് ഹാള്‍ വിട്ട് നല്‍കരുത് എന്ന് തങ്ങള്‍ക്ക് ഹാള്‍ അനുവദിച്ച ഉടമയ്ക്ക് യോഗദിവസം രാവിലെ ഭീഷണി ലഭിച്ചുവെന്നും ദീപ്‌കെ ആരോപിച്ചു. രാജ്യത്തെ യുവാക്കളെ ബിജെപി ഭയപ്പെടുന്നുവെന്നും ദീപ്‌കെ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+