പെപ്‌സിക്ക് കര്‍ശന വിലക്ക്, ഗുരുതരമായ പ്രശ്‌നം തന്നെ
ദില്ലി: ജനങ്ങളുടെ ഇഷ്ട പാനീയമായ പെപ്‌സിക്ക് കര്‍ശന നിരോധനം. ഫംഗസ് വളര്‍ച്ചയെ കണ്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെത്തിയത്. ജനുവരി ഏഴിന് ഉത്പാദിപ്പിച്ച പെപ്‌സിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്.
ബി എന്‍5414 ബി ഒ. 7 എ. എസ് ബാച്ച് നമ്പറിലുള്ള മുഴുവന്‍ പെപ്‌സി ബോട്ടിലിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലെ ആര്‍മി കാന്റീലിനില്‍ നിന്നും ഒരു യുവതി വാങ്ങിയ പെപ്‌സി ബോട്ടിലിലാണ് ഫംഗസ് കണ്ടെത്തിയത്.

ബോട്ടിലിലെ പെപ്‌സിയില്‍ നിറം മാറ്റം കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോട്ടിലില്‍ ഫംഗസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.
ഇതേ സമയം യുവതി പരിശോധനാ ഫലമടക്കം ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നല്‍കി. യുവതിയുടെ പരാതി പരിഗണിച്ചാണ് പെപ്‌സിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications