ജപ്പാൻ പ്രധാനമന്ത്രിയെ കണ്ടപ്പോൾ മോദിയുടെ കൺട്രോൾ പോയി! അഹമ്മദാബാദിൽ അതിഗംഭീര റോഡ് ഷോ....

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യയിലെത്തി. വൈകീട്ട് 3.45ഓടെ അഹമ്മബദാബാദിലെത്തിയ ഷിൻസോ ആബെയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. പ്രോട്ടോകോൾ മറികടന്നെത്തിയാണ് മോദി ഷിൻസി ആബെയെ സ്വീകരിച്ചത്.

ശോഭായാത്രയ്ക്കിടെ വനിതാ പോലീസിനെ കയറിപിടിച്ചു! ആർഎസ്എസ് പ്രവർത്തകനെ കയ്യോടെ പൊക്കി! സംഭവം കണ്ണൂരിൽ..

മലപ്പുറത്തെ പ്രവാസികളും ഗൾഫ് മോഹികളും വട്ടംകറങ്ങും! കേന്ദ്രസർക്കാർ നീക്കം അനുവദിക്കില്ലെന്ന് സിപിഐഎം

ജപ്പാൻ പ്രധാനമന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യയിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രിയും ഒരുമിച്ചുള്ള മെഗാ റോഡ് ഷോ ആരംഭിച്ചു. എട്ടു കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

japanpm

ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും സംയുക്തമായി റോഡ് ഷോ നടത്തുന്നത്. റോഡ് ഷോ സമാപിച്ചതിന് ശേഷം ഷിൻസോ ആബെയും പത്നിയും സബർമതി ആശ്രമത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമാണ് ഇരുവരം സബർമതി ആശ്രമം സന്ദർശിച്ചത്.

ഷിൻസോ ആബെയും പത്നി അകി ആബെയും സബർമതി ആശ്രമത്തിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പുവെച്ചു. മോദി സ്റ്റൈൽ കുർത്ത അണിഞ്ഞാണ് ഷിൻസോ ആബെ സബർമതി ആശ്രമത്തിലെത്തിയത്. പന്ത്രണ്ടാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷിൻസോ ആബെ ഇന്ത്യയിലെത്തിയത്. ജപ്പാൻ സഹായത്തോടെ നിർമ്മിക്കുന്ന പ്രഥമ ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച ഇരുവരും ചേർന്നു നിർവഹിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
japan prime minister shinzo abe reached india.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്