കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്‍മേഷം നേടാന്‍ പുതിയ വഴി, ജപ്പാന്‍കാരുടെ 'കാട്ടുകുളി' ഇനിമുതല്‍ ബംഗലൂരുവിലും!!!

ജപ്പാനില്‍ പ്രചാരത്തിലുള്ള കാട്ടുകുളി ബംഗലൂരുവിലുമെത്തുന്നു

  • By Anoopa
Google Oneindia Malayalam News

ബംഗലൂരു: 'കാട്ടുകുളി' അഥവാ ഫോറസ്റ്റ് ബാതിങ് ഇവിടെ അധികം പേര്‍ക്ക് പരിചയമുണ്ടാകില്ല. കാട്ടില്‍ കുളിക്കാന്‍ പോകുന്നതാണ് കാട്ടുകുളി എന്നു കരുതരുത്. ജപ്പാനില്‍ പ്രചാരത്തിലുള്ള ഈ രീതി ബംഗലൂരുവിലും എത്തുകയാണ്. എന്താണ് കാട്ടുകുളിയെന്ന് മനസ്സിലാക്കാം..

 ജപ്പാനില്‍ നിന്നും വന്ന കാട്ടുകുളി

ജപ്പാനില്‍ നിന്നും വന്ന കാട്ടുകുളി

കാടും മരങ്ങളും ജാപ്പനീസ് ജനതയുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. 1980 മുതല്‍ ജപ്പാനിലെ പൊതുആരോഗ്യപദ്ധതിയുടെ ഭാഗം കൂടിയാണ് 'കാട്ടുകുളി' അല്ലെങ്കില്‍ 'ഫോറസ്റ്റ് ബാതിങ്'. കാട്ടിലേക്കൊരു നിശബ്ദസഞ്ചാരം നടത്തി പ്രകൃതിയെയും മരങ്ങളെയും അടുത്തറിഞ്ഞ് സമയം ചെലവഴിക്കുന്ന രീതിയാണത്.

 ബംഗലൂരുവിലെത്തുമ്പോള്‍..

ബംഗലൂരുവിലെത്തുമ്പോള്‍..

ബംഗലൂരുവില്‍ വൈറ്റ്ഫീല്‍ഡില്‍ സര്‍ക്കാര്‍ ഉയമസ്ഥതയിലള്ള കടുഗൊഡി പ്ലാന്റേഷനാണ് പാര്‍ക്ക് ആക്കി മാറ്റുന്നത്. കടുഗൊഡിയിലെ 71 ഏക്കര്‍ ഇനി മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ക്ക് ആയി മാറും.

മുഖം മാറ്റുന്ന പദ്ധതി

മുഖം മാറ്റുന്ന പദ്ധതി

കടുഗൊഡിയിലെ 71 ഏക്കര്‍ പ്ലാന്റേഷന്‍ പാര്‍ക്ക് ആയി മാറുന്നതോടെ വൈറ്റ്ഫീല്‍ഡന്റെ മുഖം തന്നെ മാറും. വികസനപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി പച്ചപ്പു നഷ്ട്ടപ്പെട്ട വൈറ്റ്ഫീല്‍ഡിനെ ഹരിയമയമാക്കാന്‍ പദ്ധതി സഹായകരമാകും.

പ്ലാവുകള്‍ നടാന്‍ നിര്‍ത്തിയരുന്ന സ്ഥലം

പ്ലാവുകള്‍ നടാന്‍ നിര്‍ത്തിയരുന്ന സ്ഥലം

കടുഗൊഡിയിലെ പ്ലാന്റേഷനില് നേരത്തേ വിവിധ തരത്തിലുള്ള പ്ലാവുകള്‍ നടാനാണ് ഉദ്ദേശിച്ചിരുന്നത്. അത് ഫലം കണ്ടില്ല. ട്രീപാര്‍ക്ക് ആക്കുന്നതോടെ കാട്ടുകുളിക്ക് നേരെ വൈറ്റ്ഫീല്‍ഡിലേക്ക് പോകാം.

English summary
Japanese forest bathing concept comes to Whitefield,Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X