കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ആരോപണം: ജാര്‍ക്കിഹോളി കേസില്‍ ട്വിസ്റ്റ്, പരാതിക്കാരന്‍ കേസ് പിന്‍വലിച്ചു, കാരണം ഇതാണ്!!

Google Oneindia Malayalam News

ബെംഗളൂരു: രാജിവെച്ച ബിജെപി മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗികാരോപണ കേസില്‍ ട്വിസ്റ്റ്. മന്ത്രിക്കെതിരെ അടക്കം വെളിപ്പെടുത്തല്‍ നടത്തിയ പരാതിക്കാരന്‍ കേസ് പിന്‍വലിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി ഒരു യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. മന്ത്രിയും യുവതിയും തമ്മിലുള്ള സ്വകാര്യ വീഡിയോ ക്ലിപ്പ് പുറത്തുവരികയും ചെയ്തു. ഇത് കന്നഡ ടിവി ചാനലുകള്‍ ഏറ്റെടുത്തതോടെയായിരുന്നു മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്. കേസുമായി വന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനേഷ് കലഹള്ളിയാണ് പരാതി പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

1

കബ്ബന്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകന്‍ മുഖേന കേസ് പിന്‍വലിക്കുന്നതായി അറിയിച്ച് കത്ത് നല്‍കി കലഹള്ളി. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയല്ല കേസ് പിന്‍വലിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കുമാര്‍ പാട്ടീല്‍ പറഞ്ഞു. ആ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ദിനേഷ് പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആ പെണ്‍കുട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കപ്പെടുകയാണ്. ഇത് അവസാനിപ്പിക്കാന്‍ കേസ് പിന്‍വലിക്കുകയാണെന്നും ദിനേഷ് പറഞ്ഞു.

Recommended Video

cmsvideo
Actor Mithun Chakraborty joins BJP | Oneindia Malayalam

പോലീസിന് ആവശ്യമായ എല്ലാ തെളിവുകളും വിവരങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് ദിനേഷ് പഞ്ഞു. നേരത്തെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ ദിനേഷ് കലഹള്ളി മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക ചൂഷണത്തിന് മന്ത്രി ഇരയാക്കിയെന്നായിരുന്നു ആരോപണം. ഈ യുവതിയുടെ കുടുംബം നീതി ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നുവെന്ന് ദിനേഷ് കലഹള്ളി പറഞ്ഞു. കേസില്‍ അഞ്ച് കോടിയുടെ വലിയൊരു ഇടപാട് നടന്നതായി കുമാരസ്വാമി ആരോപിച്ചിരുന്നു.

ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ പുതിയ ചിത്രങ്ങൾ

അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ മറിച്ചിട്ട് ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ് രമേശ് ജാര്‍ക്കിഹോളി. ആരോപണം വന്ന് ഒരുമാസത്തിനകമായിരുന്നു മന്ത്രിയുടെ രാജി. മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്ന കാര്യമാണ് കുമാരസ്വാമിയും സൂചിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്‌മെയില്‍ ചെയ്യുന്നവരെ ആദ്യം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കി വിവരങ്ങള്‍ സത്യസന്ധമായി സര്‍ക്കാര്‍ പുറത്തുവിടണമെന്നും കുമാരസ്വാമി പറഞ്ഞു.

English summary
jarkiholi sex scandal: big turn in case, complainant withdraw case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X