Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ പാസ്‌പോര്‍ട്ടിന് വേണ്ടി ഭാര്യ ആര്‍ടിഐ അപേക്ഷ നല്‍കി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിക്ക് വേണ്ടി ഭാര്യ യെശോദബെന്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി. അഹമ്മദാബാദിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലാണ് 64 കാരിയായ ബെന്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യെശോദാബെന്നിന് അധികൃതര്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ മോദിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിക്ക് വേണ്ടി വിവരാവകാശ അപേക്ഷ ഫയല്‍ ചെയ്തത്.

വിവാഹം കഴിച്ചു എന്നതിന് തെളിവുകളോ, സംയുക്ത സത്യവാങ് മൂലമോ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല എന്ന് കാണിച്ചാണ് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ യെശോദാബെന്നിന്റെ അപേക്ഷ തള്ളിയത്. പാസ്‌പോര്‍ട്ടിനു അപേക്ഷിക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ സംയുക്ത സത്യവാങ്മൂലമോ വേണമെന്നാണ് നിയമം. വിദേശത്ത് താമസിക്കുന്ന കുടുംബ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനാണ് യെശോദാബെന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.

modi

ഒരു ഓട്ടോറിക്ഷയിലാണ് യെശോദാബെന്‍ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്. സഹോദരനായ അശോക് മോദിയാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. 15 മിനുട്ടിന് ശേഷം ഇവര്‍ തിരിച്ചുപോയി. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എത്തിയതെന്നാണ് യെശോദബെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അപേക്ഷ പരിശോധിച്ച ശേഷം 30 ദിവസത്തിനകം മറുപടി നല്‍കുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ എസ് എ ഖാന്‍ പറഞ്ഞു.

ഇതാദ്യമായിട്ടല്ല യെശോദബെന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുന്നത്. തന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ നേരത്തെ മെഹ്‌സാന പോലീസ് സൂപ്രണ്ടിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ കാര്യങ്ങള്‍ വിവരാവകാശ പരിധിയില്‍ വരുന്നതല്ല എന്ന കാരണം പറഞ്ഞ് ഈ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+