യെശോദബെന്നിന് സുരക്ഷ രാംദേവിന്റെ ആശ്രമത്തില്‍?
ദില്ലി: വഡോദരയില്‍ നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മുതല്‍ മാധ്യമലോകം അന്വേഷിക്കുകയാണ് എവിടെയാണ് മോദിയുടെ ഭാര്യ യെശോദബെന്‍? മോദിയാല്‍ അംഗീകരിക്കപ്പെട്ട യെശോദബെന്നിനെ കാണാനും പ്രതികരണം അറിയാനും ആളുകള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും യെശോദ ബെന്നിനെ മാത്രം പിടികിട്ടിയില്ല. അവര്‍ തീര്‍ഥാടനത്തിലാണ് എന്ന് പറഞ്ഞ് ബന്ധുക്കളും പത്രക്കാരെ കൈയ്യൊഴിഞ്ഞു.
എന്നാല്‍ ഗുജറാത്തില്‍ നിന്നും അപ്രത്യക്ഷയായ യെശോദബെന്‍ യോഗ ഗുരു ബാബ രാംദേവിന്റെ ആശ്രമത്തില്‍ കഴിഞ്ഞുവരികയാണ് എന്നാണ് റിപ്പോര്‍ട്ട്. ഋഷികേശിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് രാംദേവിന്റെ ഈ ആശ്രമം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന രാംദേവിന്റെ ആശ്രമത്തില്‍ യെശോദബെന്നി സുരക്ഷ ഒരുക്കിയിരിക്കുകയാണത്രെ.

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും യെശോദബെന്നിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബാബ രാംദേവിന്റെ ആശ്രമത്തില്‍ താമസിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. ദ വീക്കിനെ ഉദ്ധരിച്ച് ഭാസ്കര്‍ ഗ്രൂപ്പാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഹിന്ദുക്കളുടെ പ്രധാന തീര്‍ഥാടനങ്ങളിലൊന്നായ ചാര്‍ധാം യാത്രയുടെ സീസണ് കൂടിയാണ് ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങള്‍.
ഏപ്രില്‍ 13 നാണത്രെ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് യെശോദബെന്‍ ആശ്രമത്തില്‍ എത്തിയത്. വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകരും സുരക്ഷാ ഉദ്യാഗസ്ഥരും കാവി വസ്ത്രങ്ങള്‍ ധരിച്ച് യെശോദബെന്നിന് സുരക്ഷ ഒരുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കവേ യെശോദബെന്‍ തന്റെ ഭാര്യയാണ് എന്ന് നരേന്ദ്ര മോദി വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications