Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ മുത്തച്ഛൻ മരിച്ചു; മരണം വിവാദങ്ങൾക്കൊടുവിൽ...

ദില്ലി: ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ മുച്ഛൻ മരിച്ചു. സൻകോഷ് സിങ് ബുംറയാണ് മരിച്ചത്. മുത്തച്ഛൻ മരിച്ച വാർത്ത ജസ്പ്രീത് അറിയുന്നത് ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കളിക്കുമ്പോഴാണ്. ഒരുദിവസം മുമ്പ്‌ കാണാതായ 84കാരനായ സന്‍കോഷ്‌ സിങ്‌ ബുംറയുടെ മൃതശരീരം അഹമ്മദാബാദില്‍ നിന്നുമാണ്‌ കണ്ടെത്തിയത്‌. അഹമ്മദാബാദ്‌ മിററിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചുമകനായ ജസ്‌പ്രീതിനെ കാണാനാണ്‌ സന്‍കോഷ്‌ സിങ്‌ അഹമ്മദാബാദിലെത്തിയതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം പിതാവിനെ കാണാതായ വിവരം മകള്‍ രജീന്ദ്ര കൗര്‍ പോലീസില്‍ അറിയിച്ചിരുന്നു. ജസ്‌പ്രീതിന്റെ അമ്മ ദല്‍ജിത്ത്‌ കൗറുമായി സംസാരിച്ചെങ്കിലും ജസ്‌പ്രീത്‌ ബുംറയുമായി സംസാരിക്കാന്‍ സന്‍കോഷ്‌ സിങിനെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്‌. . ജസ്‌പ്രീതിന്റെ ഫോണ്‍ നമ്പര്‍ പോലും സന്‍കോഷ്‌ സിങിന്‌ നല്‍കിയില്ലെന്ന്‌ രജീന്ദ്ര കൗറാണ്‌ ആരോപിക്കുന്നത്‌.

സന്‍കോഷ്‌ സിങ്‌ ഓട്ടോ ഓടിച്ചാണ്‌ ജീവിക്കുന്നത്‌

സന്‍കോഷ്‌ സിങ്‌ ഓട്ടോ ഓടിച്ചാണ്‌ ജീവിക്കുന്നത്‌

ഉത്തരാഖണ്ഡിലെ ഉദ്ദം സിങ്‌ നഗര്‍ ജില്ലയില്‍ താമസിക്കുന്ന സന്‍കോഷ്‌ സിങ്‌ ഓട്ടോ ഓടിച്ചാണ്‌ ജീവിക്കുന്നത്‌. മുത്തച്ഛന്റെ മരണ വിവരം ജസ്‌പ്രീത്‌ ബുംറയെ മത്സരത്തിന്‌ മുമ്പ്‌ അറിയിച്ചോ എന്ന്‌ വ്യക്തമല്ല. 2001ല്‍ ജസ്‌പ്രീതിന്റെ പിതാവ്‌ ജസ്‌ബിര്‍ സിംങ്‌ ബുംറ മരിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന മാതാവ്‌ ദല്‍ജിത്ത്‌ സിംങിന്റെ സംരക്ഷണിലാണ്‌ ജസ്‌പ്രീത്‌ അടക്കമുള്ള മക്കള്‍ വളര്‍ന്നത്‌. പിതാവ്‌ മരിക്കുമ്പോള്‍ ഏഴ്‌ വയസ്‌ മാത്രമായിരുന്നു ജസ്‌പ്രീത്‌ ബുംറയുടെ പ്രായം.

ബിസിനസസ് തകർന്നു

ബിസിനസസ് തകർന്നു

ജസ്‌ബീറിന്റെ മരണത്തെ തുടര്‍ന്ന്‌ കടക്കെണിയിലായ കുടുംബം ഫാക്ടറി അടക്കമുള്ള സ്വത്തുക്കള്‍ വിറ്റാണ്‌ കടം തീർക്കുകയായിരുന്നു . ഇതിന്‌ ശേഷമാണ്‌ സന്‍കോഷ്‌ സിങ്‌ ഉത്തരാഖണ്ഡിലേക്ക്‌ പോയത്‌. നാല്‌ ടെംപോകള്‍ വാങ്ങി പുതിയ ബിസിനസ്‌ ആരംഭിച്ചെങ്കിലും തകര്‍ച്ച തന്നെയായിരുന്നു ഫലം. ഇതും കടം കയറി മുടിഞ്ഞതോടെയാണ്‌ സന്‍കോഷ്‌ സിങ്‌ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്‌.

സബർമതി നദി

സബർമതി നദി

ഗാന്ധി ബ്രിഡ്ജിനും ഡാദിച്ചി ബ്രിഡ്ജിനും മധ്യേയുള്ള സബര്‍മതി നദിയിലാണ് ബുംറയുടെ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 84 കാരനായ സന്തോക് സിംഗ് ബുംറയുടെ മൃതംദേഹം നദിയില്‍ നിന്നും പുറത്തെടുത്തത്. കൊച്ചു മകന്‍ ജസ്പ്രീതിനെ കാണാനായി അഹമ്മദാബാദിലെത്തിയതായിരുന്നു മുത്തച്ഛന്‍. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ കാണാതായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കൊച്ചു മകനെ കാണാൻ സമ്മതിച്ചില്ല

കൊച്ചു മകനെ കാണാൻ സമ്മതിച്ചില്ല

ഈ മാസം ഒന്നാം തിയ്യതി വരെ സന്തോക് സിംഗ് മകളുടെ വീട്ടിലായിരുന്നു. ഡിസംബര്‍ ആറാം തിയ്യതിയായിരുന്നു ബുംറയുടെ ജന്മദിനം. അന്ന് താരത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കുടുംബക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് കാണാന്‍ നടത്തിയ ശ്രമം ഫലം കണ്ടതുമില്ല. ഇതോടെയാണ് അദ്ദേഹത്തെ കാണാതാവുന്നത്. ഡിസംബര്‍ എട്ടുമുതലാണ് കാണാതാവുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+