കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാട്ട് സമുദായത്തിന് സംവരണം നല്‍കാമെന്ന് സര്‍ക്കാര്‍; കലാപം അവസാനിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ ഹരിയാനയില്‍ നടത്തുവരുന്ന കലാപം അവസാനിക്കുന്നു. ജാട്ട് സമുദായ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സംവരണം ഏര്‍പ്പെടെത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. ഒബിസി വിഭാഗത്തില്‍പ്പെടുത്തിയായിരിക്കും സംവരണം നല്‍കുക.

സമര നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായാണ് ചര്‍ച്ച നടത്തിയത്. ഹരനയാനയിലെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച നിയമം കൊണ്ടുവരാന്‍ തീരുമാനമായി. ചര്‍ച്ചയില്‍ ഹരിയാന മന്ത്രിമാര്‍, പൊലീസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സൈനിക മേധാവി എന്നിവര്‍ പങ്കെടുത്തു.

jatreservationprotest

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കാന്‍ ജാട്ട് സംഘര്‍ഷ് സമിതി നേതാവ് ജൈപാല്‍ സിങ് സാങ് വാന്‍ സമരക്കാരോട് ആഹ്വാനം ചെയ്തു. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണമെന്നും ജൈപാല്‍ സിങ് വ്യക്തമാക്കി.

ഫെബ്രുവരി 15നാണ്‌സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ സമരം തുടങ്ങിയത്. സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് 10 പേര്‍ ഇതിനകം തന്നെ മരിക്കുകയും ചെയ്തു. ഞായറാഴ്ച മാത്രം 6 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സമരക്കാര്‍ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടറുകളും എ.ടി.എം മെഷീനുകളും തീയിടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം നടത്തുകയും ചെയ്തിരുന്നു.

English summary
Jat agitation; OBC quota bill to be tabled in Haryana Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X