കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവ്; ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭം രൂക്ഷമാകുന്നു
ചണ്ഢീഗഡ്: ജാട്ട് സംവരണത്തിനുവേണ്ടി ഹരിയാനയില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് ഗതാഗതം സമരക്കാര്‍ തടസ്സപെടുത്തിയതിനാല്‍ സൈന്യം ഹെലികോപ്റ്റര്‍ വഴിയാണ് പ്രക്ഷോഭ മേഖലയിലേക്ക് എത്തിചേരുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വിതരണം നക്കുന്നില്ല. ജനജീവിതം ദുസഹമായി. ദില്ലിയില്‍ നിന്നും ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങലിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപെട്ടതിനാല്‍ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. ഏകദേശം 150 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ കുറച്ചുകാലത്തേക്ക് നിരോധിച്ചിട്ടുണ്ടെന്ന് നോര്‍ത്ത് റെയില്‍വേ പി ആര്‍ ഒ നീരജ് ശര്‍മ്മ പറഞ്ഞു.

പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിനായി 3,300 സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഹരിയാനയിലെ പള ഭാഗങ്ങളിലും വെള്ളിയാഴ്ച രാത്രി അക്രമങ്ങള്‍ അഴിച്ചു വിട്ടിരുന്നു. സംസ്ഥാത്തിലെ പലഭാഗത്തുമുള്ള പൊതു മുതല്‍ പ്രക്ഷോഭകാരികള്‍ നശിപ്പിച്ചു. ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീടും ആക്രമിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുക്കയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാനും ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
ഉദ്യോഗത്തിലും വിദ്യാലയപ്രവേശത്തിലും സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണ ക്വോട്ട ഉയര്‍ത്തി നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രക്ഷോഭം നടക്കുന്നത്.












Click it and Unblock the Notifications