കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിമതരുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച്ച.... വിഭാഗീയത പൊളിച്ചടുക്കി!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ വിഭാഗീയത ചെറുക്കാന്‍ കളത്തിലിറങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ വോട്ട് ബാങ്കില്‍ കയറിയുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നത്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പുറത്തായ നേതാക്കളെയെല്ലാം അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. രഹസ്യമായിട്ടാണ് കൂടിക്കാഴ്ച്ച. സച്ചിന്‍ പൈലറ്റാണ് ഈ കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയത്. ഇവര്‍ക്കൊപ്പം ജാട്ട് നേതാക്കളും കോണ്‍ഗ്രസിലേക്ക് കൂടുമാറുമെന്നാണ് സൂചന.

വസുന്ധര രാജയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ജനവികാരം കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇത് വഴി രണ്ട് കാര്യങ്ങളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയവും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരാനും കോണ്‍ഗ്രസിന് സാധിക്കും. അതിനുള്ള ഒരുക്കങ്ങളാണ് ഇത്. വിവാദ നേതാവ് നവജോത് സിദ്ധുവിനോട് രാജസ്ഥാനില്‍ കൂടുതല്‍ നേരം പ്രചാരണം നടത്താനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെപി വിമതര്‍

ബിജെപി വിമതര്‍

ബിജെപി വിട്ടവരെ നേരത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. മാനവേന്ദ്ര സിംഗ് അങ്ങനെയാണ് പാര്‍ട്ടിയില്‍ എത്തിയത്. ഇത്തവണ ഹനുമാന്‍ ബേനിവാള്‍ അടക്കമുള്ളവരുടെ പിന്തുണയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ബേനിവാള്‍ അടക്കമുള്ളവരുമായി രഹസ്യ കൂടിക്കാഴ്ച്ച രാഹുല്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതുവഴി വിഭാഗീയത മറികടക്കാനും കോണ്‍ഗ്രസിന് സാധിക്കും.

പൈലറ്റിന്റെ ഇടപെടല്‍

പൈലറ്റിന്റെ ഇടപെടല്‍

സച്ചിന്‍ പൈലറ്റ് ഇത്രയും നാള്‍ വിമത ബിജെപി നേതാക്കളുമായി ചര്‍ച്ചയിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പിന്തുണയ്ക്കു എന്നാണ് ഇവര്‍ പൈലറ്റിനോട് പറഞ്ഞത്. ഇതോടെ കൂടിക്കാഴ്ച്ച നടത്താന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ വിജയിച്ചാല്‍ മന്ത്രി സ്ഥാനം വരെ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസയമം കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമേ അത്തരമൊരു നീക്കത്തിന് സാധ്യതയുള്ളൂ.

ബിജെപിയെ തകര്‍ക്കും

ബിജെപിയെ തകര്‍ക്കും

ബിജെപി വിമതരില്‍ പലര്‍ക്കും വലിയ സ്വാധീനം സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് പകരം ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയ പലരും പരിചയ സമ്പന്നരല്ല. അതുകൊണ്ട് എല്ലാ മണ്ഡലങ്ങളിലും വോട്ട് കോണ്‍ഗ്രസിന് മറിക്കാനാണ് തീരുമാനം. അതല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഇവര്‍ക്ക് ലഭിക്കും. പക്ഷേ ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന ഉറപ്പ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഇവരുടെ വോട്ട് കോണ്‍ഗ്രസിന് വേണ്ടി മറിക്കാമെന്നാണ് ധാരണയായിരിക്കുന്നത്.

ജാട്ടുകളുടെ പിന്തുണ

ജാട്ടുകളുടെ പിന്തുണ

ഹനുമാന്‍ ബേനിവാളിനെ വിശ്വസിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ പലരും സൂചിപ്പിച്ചത്. ഇയാള്‍ ബിജെപിയെ പിന്തുണയ്ക്കുന്ന നേതാവാണെന്നും കോണ്‍ഗ്രസിന് ഒരു കാലത്തും പിന്തുണ ലഭിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്. അതേസമയം ജാട്ടുകളുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ നല്ലൊരു ഭാഗം ജാട്ടുകളാണ്. ഇവരുടെ സംഘടനകളെല്ലാം തുറന്ന പിന്തുണയാണ് കോണ്‍ഗ്രസിന് പ്രഖ്യാപിച്ചിരിക്കുന്നത്.

55 സീറ്റുകള്‍

55 സീറ്റുകള്‍

രാഹുല്‍ ഗാന്ധിയാണ് ഇവിടെ പ്ലേമേക്കറായത്. അദ്ദേഹം ജാട്ട് വിഭാങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിക്കുമെന്ന വാഗ്ദാനമാണ് നല്‍കിയത്. ജിഎസ്ടി കാരണം ഏറ്റവും പരുക്ക് പറ്റിയ വിഭാഗമാണ് ജാട്ടുകള്‍. അവരെ കൈയ്യിലെടുക്കാന്‍ രാഹുലിന് സാധിച്ചെന്നാണ് വ്യക്താകുന്നത്. സംസ്ഥാനത്ത് 55 സീറ്റുകള്‍ ജാട്ട് ഭൂരിപക്ഷ പ്രദേശമാണ്. ഈ സീറ്റുകള്‍ നേടുന്ന പാര്‍ട്ടി സാധാരണയായി അധികാരത്തിലെത്താറുണ്ട്. ഇത്തവണ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് സൂചന.

ജോധ്പൂര്‍ തൂത്തുവാരും

ജോധ്പൂര്‍ തൂത്തുവാരും

2013ല്‍ അശോക് ഗെലോട്ട് മാത്രമാണ് ജോധ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ ഇവിടെയുള്ള എട്ട് സീറ്റും കോണ്‍ഗ്രസ് തൂത്തുവാരും. ഈ മണ്ഡലത്തില്‍ ബിജെപിക്ക് ആരും വോട്ട് ചെയ്യരുതെന്നാണ് നിര്‍ദേശം. പോസ്റ്റര്‍ പ്രചാരണവും ജാട്ട് സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ജാട്ടുകള്‍ ഹനുമാന്‍ ബേനിവാളിനെ ഒഴിവാക്കണമെന്ന് രാഹുലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹെലികോപ്ടറിലാണ് ബേനിവാള്‍ പ്രചാരണം നടത്തുന്നത്. സാധാരണ വരുമാനമുള്ള ബേനിവാളിന് ബിജെപിയാണ് ഫണ്ട് നല്‍കുന്നതെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

സിദ്ധുവിന്റെ പ്രചാരണം

സിദ്ധുവിന്റെ പ്രചാരണം

സിദ്ധുവിന്റെ സാന്നിധ്യമാണ് ജാട്ടുകളെ കോണ്‍ഗ്രസുമായി അടുപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രചാരണം കേള്‍ക്കാന്‍ നിരവധി ജാട്ടുകളാണ് എത്തിയത്. പ്രധാനമന്ത്രി കള്ളനാണെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. സിദ്ധുവിനോട് പിന്നോക്ക ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ രാജസ്ഥാനില്‍ ക്യാമ്പ് ചെയ്യാനും അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലും കൂടുതല്‍ സമയം ജാട്ട് മേഖലയില്‍ ചെലവഴിക്കുമെന്നാണ് സൂചന.

യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍

ഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് വിട്ടു, 48 മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ തിരിച്ചെത്തിഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് വിട്ടു, 48 മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ തിരിച്ചെത്തി

English summary
jats will support congress in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X