കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത നോട്ട് റീച്ചബ്ള്‍... കേന്ദ്രമന്ത്രിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ബന്ധപ്പെടാന്‍ പ്രയാസമാണ് എന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പരാമര്‍ശം വിവാദമാകുന്നു. തമിഴ്‌നാട് നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ് പക്ഷേ അവിടത്തെ മുഖ്യമന്ത്രിയോട് തനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു ബി ജെ പി നേതാവായ പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാനത്തിന്റെ വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട് പല തവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രി ജയലളിതയെയോ മന്ത്രിമാരെയോ ബന്ധപ്പെടാന്‍ തനിക്ക് പറ്റിയില്ല.

തമിഴ്‌നാട്ടില്‍ ബിജെപിക്ക് പ്രചോദനം മമതാ ബാനര്‍ജി, അതെന്ത് കഥ?തമിഴ്‌നാട്ടില്‍ ബിജെപിക്ക് പ്രചോദനം മമതാ ബാനര്‍ജി, അതെന്ത് കഥ?

പീയൂഷ് ഗോയലിന്റെ വാക്കുകള്‍ അടിസ്ഥാന രഹിതമാണ് എന്ന് പറഞ്ഞ് എ ഐ എ ഡി എം കെ നേതാക്കള്‍ രംഗത്തുവന്നു. കഴിഞ്ഞ 22 മാസമായി പീയൂഷ് ഗോയലിന് തമിഴ്‌നാട് മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയോ കാണാന്‍ പറ്റിയിട്ടില്ല എന്നത് പച്ചക്കള്ളമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി ജെ പി കള്ളം പറയുകയാണ് - എ ഐ എ ഡി എം കെ ട്രഷററും ധനകാര്യമന്ത്രിയുമായ ഒ പന്നീര്‍ശെല്‍വം പറഞ്ഞു.

jayalalitha

അസത്യപ്രചാരണം നടത്തിയ കേന്ദ്രമന്ത്രി മാപ്പ് പറയണമെന്നും എ ഐ എ ഡി എം കെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പീയൂഷ് ഗോയലിന്റെ വാക്കുകളെ പിന്തുണച്ച് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ പ്രകാശ് ജാവദേക്കറും രംഗത്തെത്തിയിട്ടുണ്ട്. പീയൂഷ് ഗോയല്‍ പറഞ്ഞത് സത്യമാണ്. ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സ്ഥിതിയാണ് - തമിഴ്‌നാട്ടിലെ അസംബ്ലി തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി ജെ പി നേതാവാണ് ജാവദേക്കര്‍.

<strong>വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?</strong>വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?

ജയലളിതയ്‌ക്കെതിരായ ആരോപണത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരം ഡി എം കെ നേതാവ് എം കരുണാനിധിയും പാഴാക്കിയില്ല. ഒരു കേന്ദ്രമന്ത്രി നേരിട്ട് പറഞ്ഞിരിക്കുകയാണ്, മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ പറ്റുന്നില്ല എന്ന്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ജയലളിത പ്രതികരിക്കണം. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ സംസ്ഥാന ഭരണം എങ്ങനെയാണ് സുതാര്യമായി നടന്നുപോകുക - ഒരു പ്രസ്താവനയില്‍ കരുണാനിധി ചോദിച്ചു.

English summary
Union Minister Prakash Javadekar on Wednesday,March 30 supported his cabinet colleague Piyush Goyal's remarks that he could not reach out to Tamil Nadu Chief Minister J Jayalalithaa or the state ministers during the last 22 months of his tenure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X