കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർജിക്കൽ സ്ട്രൈക്ക് ദിനം ആചരിക്കണമെന്ന് യുജിസി; നിർബന്ധമില്ലെന്ന് ജാവദേക്കർ, ജെഎൻയുവിൽ ആഘോഷിക്കും!

Google Oneindia Malayalam News

ദില്ലി: പാക് അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഒന്നാം വാർഷികം എല്ലാ സർവ്വകാല കേന്ദ്രങ്ങളിലും ആഘോഷിക്കണമെന്ന് യുജിസിയുടെ സർക്കുലർ. സെപ്തംബർ 29ന് സർജിക്കൽ സ്ട്രൈക്ക് ദിനമായി ആചരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ അന്നേ ദിവസം രാജ്യത്തിന്റെ സൈന്യത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രതിജ്ഞ എടുക്കണമെന്നും സർക്കുലറിൽ പറയുന്നു.

<strong>വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം</strong>വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം

സർവ്വകലാശാലയിലെ എൻസിസി യൂണിറ്റുകൾ പ്രത്യേക പരേഡുകൾ നടത്തണമെന്നും രാജ്യത്തെ എല്ലാ സർവ്വകലാശാല വൈസ് ചാൻസിലർമാർക്കും അയച്ച കത്തിൽ യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നിർദേശിക്കുന്നു. അതിർത്തി സംരക്ഷിക്കുന്നതിനെ കുറിച്ച് എൻസിസി കമാന്റർ പ്രഭാഷണവും നടത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സായുധ സേനകൾക്ക് ആശംസകൾ നേർന്നുകൊണ്ട് കാർഡ് അയക്കാനും യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ട് ദിവസം മുന്നേ പുറത്ത് വന്ന ഈ സർക്കുലറിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്.

രാഷ്ട്രീയമില്ല, വെറും ദേശസ്നേഹം


പ്രതിഷേധം ഉയർന്നതോടെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ മോദി സര്‍ക്കാരിന്റെ നിലപാട് അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ത്തരവിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ദേശ സ്‌നേഹം മാത്രമാണെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. ഇതില്‍ എവിടെയാണ് രാഷ്ട്രീയം. ഇത് ദേശസ്‌നേഹം മാത്രമാണ്. കുട്ടികള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചൊക്കെ അറിഞ്ഞിരിക്കണം. ഇന്ത്യന്‍ സൈന്യം എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിഞ്ഞിരിക്കണം. അതിന്റ ഭാഗമായിട്ടാണ് ഇത്തരത്തിൽ സർക്കപലർ പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് നാണക്കേട്

രാജ്യത്തിന് നാണക്കേട്

യുജിസിയുടെ സർക്കുലറിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഇത്തരം സര്‍ക്കുലറുകള്‍ രാജ്യത്തിന് നാണക്കേടാണ്. സര്‍വകലാശാലകളുടെ അധികാരങ്ങള്‍ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കമാണിത്. നവംബര്‍ 8ന് രാജ്യത്തെ സാധാരണക്കാരുടെ മേല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കായ ‘നോട്ട് നിരോധന'ത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ധൈര്യമുണ്ടോയെന്നും കപില്‍ സിബല്‍ ചോദിച്ചു.

സൈന്യത്തെ രാഷ്ട്രീയ വൽക്കരിക്കുന്നു

സൈന്യത്തെ രാഷ്ട്രീയ വൽക്കരിക്കുന്നു

സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നാണ് പൊതുവെ ഉയർന്നു വരുന്ന വിമർശനം. യുജിസിയുടെ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ യുജിസി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ജെഎൻയു ആഘോഷിക്കും

അതേസമയം സര്‍വകലാശാലകളില്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ' ആഘോഷിക്കണമെന്ന യു.ജി.സി നിര്‍ദേശം അനുസരിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ വ്യക്തമാക്കി. ജെ.എന്‍.യുവില്‍ ഞങ്ങളാഘോഷിക്കും, സൈന്യവുമായി ജെ.എന്‍.യുവിന് വളരെ അടുത്ത ബന്ധമാണുള്ളത്. ഞങ്ങളുടെ അലുമ്‌നി അതിര്‍ത്തിയില്‍ പോയി തങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുമ്പോള്‍ സര്‍വകലാശാലയെന്ന നിലയ്ക്ക് ആ സംഭാവനകളെ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍ദേശം അംഗീകരിക്കാനാവില്ല

നിര്‍ദേശം അംഗീകരിക്കാനാവില്ല

യുജിസി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍ വിദ്യഭ്യാസ വകുപ്പ് പറഞ്ഞിരുന്നു. ഇത് ബിജെപി അജണ്ടയുടെ ഭാഗമാണെന്നും മോദി സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞിരുന്നു.

English summary
Javadekar says Surgical Strike Day not mandatory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X