'അത്തരക്കാരുടെ തലയിൽ കൊമ്പൊന്നും ഉണ്ടാകില്ല', നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് ജാവേദ് അക്തർ!
Recommended Video
മുംബൈ: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തര്‍. നരേന്ദ്ര മോദി ഫാസിസ്റ്റ് ആണെന്ന് ജാവേദ് അക്തര്‍ തുറന്നടിച്ചു. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തറിന്റെ രൂക്ഷമായ പ്രതികരണം. മോദി ഒരു ഫാസിസ്റ്റ് ആണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ജാവേദ് അക്തര്‍.
''തീര്‍ച്ചയായും മോദി ഒരു ഫാസിസ്റ്റ് ആണ്. ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നും ഉണ്ടാകില്ല. ഫാസിസ്റ്റ് എന്ന് പറയുന്നത് ഒരു ചിന്താഗതിയാണ്. നമ്മള്‍ മറ്റുളളവരേക്കാള്‍ കേമന്മാരാണ് എന്ന് കരുതുകയും നമുക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മറ്റുളളവരാണ് എന്ന് കരുതുകയും ചെയ്യുന്നു. ജനങ്ങളെ ആകെ വെറുക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങളൊരും ഫാസിസ്റ്റ് ആണ്'', ജാവേദ് അക്തര്‍ പറഞ്ഞു.

സംവിധായകന്‍ മഹേഷ് ഭട്ടും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഉണ്ടോ എന്നതായിരുന്നു മഹേഷ് ഭട്ടിനോടുളള ചോദ്യം. ''9/11 സംഭവത്തിന് ശേഷമാണ് ഇസ്ലാമോഫോബിയയുടെ കാറ്റ് ലോകത്താകെ വീശിത്തുടങ്ങിയത്. എന്നാല്‍ ഇന്ത്യയിലെ ഇസ്ലാമോഫോബിയ നിര്‍മ്മിച്ചെടുത്തതാണ്'' എന്ന് മഹേഷ് ഭട്ട് പറഞ്ഞു. കാരണം ഒരു സാധാരണ ഇന്ത്യക്കാരന്‍ മുസ്ലീമിനെ വെറുക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മഹേഷ് ഭട്ട് കൂട്ടിച്ചേര്‍ത്തു.
''അത്തരമൊരു ഭയം ഉണ്ടാക്കിയെടുത്തതാണ് ദിനംപ്രതിയെന്നോണം. മാധ്യമപ്രവര്‍ത്തകരും എളുപ്പത്തില്‍ വളച്ചൊടിക്കാവുന്ന മാധ്യമങ്ങളും അപരനെ നിര്‍മ്മിച്ചെടുക്കാന്‍ മുഴുവന്‍ സമയവും ജോലി ചെയ്യുകയാണ്. അധികാരത്തില്‍ തുടരാന്‍ അവര്‍ക്ക് ആവശ്യമുളളത് ആ മറ്റുളളവരെയാണ്. മുസ്ലീംമിനോടുളള വെറുപ്പാണ് ബിജെപിക്കുളള ജീവശ്വാസം എന്നും'' മഹേഷ് ഭട്ട് കുറ്റപ്പെടുത്തി. പൗരത്വ നിയമ വിഷയത്തില്‍ അടക്കം ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരാണ് മഹേഷ് ഭട്ടും ജാവേദ് അക്തറും.












Click it and Unblock the Notifications