ജാവേദ് അക്തറിന്‍റെ മാനനഷ്ടക്കേസ്; നടി കങ്കണയ്ക്കെതിരായ ജാമ്യമില്ല വാറണ്ട് കോടതി റദ്ദാക്കി
ദില്ലി: ബോളിവുഡ് നടി കങ്കണ റണൗത്തിന് എതിരായ പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ട് മുംബൈ കോടതി റദ്ദ് ചെയ്തു. എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണ റണൗത്തിന് എതിരായി പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ടാണ് കോടതി റദ്ദ് ചെയ്തത്. കഴിഞ്ഞ വർഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ജാവേദ് അക്തര്‍ നല്‍കിയ പരാതിയിലായിരുന്നു കങ്കണയ്ക്കെതിരായ നടപടി.
ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു കങ്കണയ്ക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മെട്രോപോളിറ്റണ്‍ മജിസ്ട്രേറ്റ് കോടതിയായിരുന്നു നടിക്ക് സമന്‍സ് അയച്ചത്. എന്നാല്‍ കങ്കണ കോടതിയില്‍ ഹാജരായില്ല. പിന്നാലെ കോടതി കങ്കണയ്ക്കെതിരായി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിക്കുകയായിരുന്നു. സമന്‍സയച്ച നടപടി ചട്ടപ്രകാരമല്ലെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖിയുടെ വാദം. ശക്തമായ വാദത്തിനൊടുവില്‍ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിക്കുകയിരുന്നു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
അതേസമയം, കർഷകരെ 'തീവ്രവാദികൾ' എന്നു വിളിച്ച കേസിൽ കങ്കണയ്ക്കെതിരായ എഫ്ഐആര്‍ കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇങ്ങനെ വിളിക്കാൻ ആരാണ് അനുവാദം നൽകിയതെന്നും താരത്തെ പോലുള്ള സെലിബ്രേറ്റികള്‍ തങ്ങളുടെ നാക്ക് നിയന്ത്രിക്കണമെന്ന പരാമര്‍ശവും എഫ്ആര്‍ പിന്‍വലിച്ചുകൊണ്ട് കോടതി നടത്തി.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications