Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ മമ്മൂട്ടിമാര്‍ക്കും ലാലിനെപ്പോലുള്ള ഒരു സുഹൃത്ത് വേണം, തിരിച്ചും..' വിവാദങ്ങള്‍ക്കിടെ ജാവേദ് അക്തര്‍

മുംബൈ: മോഹന്‍ലാല്‍ ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി മുതിര്‍ന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ഇത്തരം വിവാദങ്ങളെ തള്ളിക്കളഞ്ഞ ജാവേദ് അക്തര്‍ ചെറിയ, ഇടുങ്ങിയ, നിഷേധാത്മകരായ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ബന്ധമാണ് മമ്മൂട്ടിയുടേതെന്നും മോഹന്‍ലാലിന്റേതെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെപ്പോലുള്ള ഒരു സുഹൃത്തും എല്ലാ മോഹന്‍ ലാലിനും മമ്മൂട്ടിയെപ്പോലുള്ള ഒരു സുഹൃത്തും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരരും നിഷേധാത്മകരുമായ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതാണെന്ന് വ്യക്തമാണ്, പക്ഷേ ആരാണ് അത് ശ്രദ്ധിക്കുന്നത്,' ജാവേദ് അക്തര്‍ പറഞ്ഞു.

Mammootty

എക്‌സില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ പോയി വഴിപാട് നടത്തിയിരുന്നു. മാര്‍ച്ച് 18 ന് നടന്ന ഉഷ പൂജ യില്‍, മമ്മൂട്ടിയുടെ ജന്മനാമമായ മുഹമ്മദ് കുട്ടിയും ജന്മനക്ഷത്രമായ വിശാഖവും പരാമര്‍ശിച്ചുകൊണ്ട് മോഹന്‍ലാല്‍ ക്ഷേത്ര പൂജാരിയ്ക്ക് ഒരു കുറിപ്പ് സമര്‍പ്പിച്ചു. ഇത് സ്ഥിരീകരിക്കുന്ന ദേവസ്വം ഓഫീസില്‍ നിന്നുള്ള ഒരു രസീത് പിന്നീട് വൈറലായി.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരില്‍ പുറത്തുവന്ന റസീതാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തേയും കേരളത്തിന്റെ മതേതരത്വത്തേയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ ഇത് ദുഷ്ടലാക്കോടെ കണ്ട് വിവാദമാക്കാനും ശ്രമിച്ചിരുന്നു. മുസ്ലീമിനുവേണ്ടി ഹിന്ദു പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ വിവാദത്തെ മോഹന്‍ലാല്‍ നിസാരവല്‍ക്കരിച്ച് കൊണ്ട് തള്ളിക്കളയുകയായിരുന്നു. പ്രാര്‍ത്ഥനകള്‍ വ്യക്തിപരമായ കാര്യമാണെന്നും മമ്മൂട്ടിക്ക് വേണ്ടി അത് അര്‍പ്പിക്കുന്നതില്‍ തെറ്റില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന് ചെറിയ ആരോഗ്യപ്രശ്‌നം നേരിട്ടതിനെ തുടര്‍ന്നാണ് പൂജ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം കുടുംബത്തിന്റെ പേരും നക്ഷത്രവും വഴിപാടിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സൗഹൃദം നാളുകളായി തുടരുന്നതാണ് എന്നായിരുന്നു നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞത്. ' അവര്‍ ഇത്തരമൊരു കാര്യം ചെയ്യുന്നത് ഇതാദ്യമല്ല. ഇത്തവണ അത് വാര്‍ത്തകളില്‍ ഇടം നേടി എന്നേ ഉള്ളൂ,' എന്നായിരുന്നു പൃഥ്വി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+