കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താങ്കളുടെ മനസ്സ് ആരാണ് മലിനീകരിച്ചതെന്ന് എനിക്കറിയാം'; കിരണ്‍ റിജിജുവിനെതിരെ ജാവേദ് അക്തര്‍

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന്റെ മനസ്സ് ആരാണ് മലിനീകരിച്ചതെന്ന് ചോദിച്ചതിന് മറുപടിയുമായാണ് ജാവേദ് അക്തര്‍ രംഗത്ത് വന്നിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍. കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന്റെ മനസ്സ് ആരാണ് മലിനീകരിച്ചതെന്ന് ചോദിച്ചതിന് മറുപടിയുമായാണ് ജാവേദ് അക്തര്‍ രംഗത്ത് വന്നിരിക്കുന്നത്.

എനിക്കവരെ അറിയില്ല പക്ഷേ മന്ത്രിയായ നിങ്ങളുടെ മനസ്സ് മലിനീകരിച്ചത് ആരാണെന്ന് എനിക്കറിയാം എന്നായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം. 'ആരാണ് ഈ ചെറുപ്പക്കാരിയുടെ മനസ്സ് മലിനമാക്കുന്നതെന്ന്' ചോദിച്ച് നേരത്തെ റിജിജു ട്വിറ്ററില്‍ ഗുര്‍മെഹറിനെതിരെ രംഗത്ത് വന്നിരുന്നു. എബിവിപിക്കെതിരായ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ കൗറിന്റെ ഓണ്‍ലൈന്‍ പോസ്റ്റര്‍ ക്യാംപെയിന്‍ നേരത്തെ വൈറലായിരുന്നു.

Kiren Rijiju

എബിവിപിയെ താന്‍ ഭയക്കുന്നില്ലെന്നും ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയും തനിക്കൊപ്പം ഉണ്ടെന്നും എഴുതിയ പോസ്റ്ററാണ് വൈറലായത്. തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ലെന്നും യുദ്ധമാണെന്നും ഗുര്‍മെഹര്‍ പ്രതികരിക്കുകയുണ്ടായി. പോസ്റ്റര്‍ പ്രചരണത്തെ തുടര്‍ന്ന് എബിവിപിയില്‍ നിന്നും കടുത്ത ആക്രമണങ്ങളാണ് വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത്. ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണിയുണ്ടായി. ശക്തമായ സൈന്യമാണ് യുദ്ധത്തെ തടയുന്നത്. ഇന്ത്യ ഒരു രാജ്യത്തേയും ഇതുവരെ ആക്രമിച്ചിട്ടില്ലെന്നും റിജിജു പെണ്‍കുട്ടിക്കെതിരെ പറഞ്ഞിരുന്നു.

English summary
Noted lyricist Javed Akhtar Tuesday responded to Union Minister of State for Home Affairs Kiren Rijiju’s rhetorical question on Gurmehar Kaur, the daughter of a slain Army officer, saying, “I know who is polluting your mind.” Without directly referring to Rijiju, Akhtar tweeted, “I don’t know about her but Mr Minister I know who is polluting your mind.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X